city-gold-ad-for-blogger

ചെര്‍ക്കള വെസ്റ്റ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ തുടങ്ങി

ചെര്‍ക്കള: (www.kasargodvartha.com 25/02/2016) മാര്‍ച്ച് അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കള പഞ്ചായത്ത് 13-ാം വാര്‍ഡ് ചെര്‍ക്കള വെസ്റ്റ് ഐക്യമുന്നണി സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ സുഫൈജ മുനീറിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനായി രംഗത്തിറങ്ങാന്‍ വാര്‍ഡ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചെര്‍ക്കളയില്‍ അജയ്യശക്തിയാണെന്ന് അരക്കിട്ടുറപ്പിക്കുന്ന തരത്തിലാവും ഉപതെരഞ്ഞെടുപ്പ് ഫലമെന്നും പാര്‍ട്ടിയുടെ ജനോന്മുഖമായ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം ആശയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെര്‍ക്കള വെസ്റ്റ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ തുടങ്ങി
സുഫൈജ മുനീര്‍
മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് മുഹമ്മദ് കനിയടുക്കം അധ്യക്ഷത വഹിച്ചു. നാസര്‍ ചായിന്റടി സ്വാഗതം പറഞ്ഞു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം.എ മക്കാര്‍, ബി.കെ അബ്ദുല്‍ സമദ്, ഹാഷിം ബംബ്രാണി, മുനീര്‍ പി ചെര്‍ക്കളം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, സി സലീം, അഷ്‌റഫ് അംതു, ഫൈസല്‍ പൊടിപ്പള്ളം, അഹ് മദ് ദുബൈ, ബി.എം സലാം ബാലടുക്കം പ്രസംഗിച്ചു. മുസ്ലിം ലീഗിലേക്ക് കടന്നു വന്ന എം.പി അമീനുല്‍ ഇസ്ലാം മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി.

Keywords : Cherkala, Election, By-election, Ward committee, Kasaragod, Muslim-league, Cherkala West ward Bye election; Muslim League convention. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia