പണി തെറിക്കാന്‍ നിന്നില്ല, പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ പണിയെടുത്തു; ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു
Nov 24, 2017, 16:44 IST
ചെര്‍ക്കള: (www.kasargodvartha.com 24.11.2017) മന്ത്രിയുടെ നിര്‍ദേശത്തിന് പുല്ലുവില കല്‍പിച്ച ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി. പണി തെറിക്കുമെന്നായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ജെസിബിയുമായെത്തി വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുനീക്കി. ചെര്‍ക്കള ടൗണില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കി അശാസ്ത്രീയമായി നിര്‍മ്മിച്ച ട്രാഫിക് സര്‍ക്കിളാണ് വെള്ളിയാഴ്ച ഉച്ചയോടെ പൊളിച്ചുനീക്കിയത്.
മാസങ്ങള്‍ക്കു മുമ്പ് കാസര്‍കോട്ടെത്തിയ മന്ത്രി ട്രാഫിക് സര്‍ക്കിള്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കിയാണ് തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. തലസ്ഥാനത്തെത്തിയ ശേഷവും ട്രാഫിക് സര്‍ക്കിള്‍ പൊളിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കിള്‍ പൊളിച്ചുമാറ്റാതെ പി.ഡബ്ല്യു.ഡി അധികൃതര്‍ അലംഭാവം കാട്ടുകയായിരുന്നു. വെള്ളിയാഴ്ച ജില്ലയിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനെ പരാതിയുമായി പലരും സമീപിച്ചതോടെയാണ് ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റാത്ത വിവരം മന്ത്രിയറിഞ്ഞത്.
ഇതോടെ മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷുഭിതരായി. മണിക്കൂറുകള്‍ക്കകം ട്രാഫിക് സര്‍ക്കിള്‍ പൊളിക്കണമെന്നും നിര്‍ദേശം അനുസരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി പോകുമെന്നും മന്ത്രി വ്യക്തമാക്കിയതോടെ പണി പോകാതിരിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായെത്തി സര്‍ക്കിള്‍ പൊളിച്ചുനീക്കുകയായിരുന്നു. മന്ത്രിയുടെ പൊടുന്നനെയുള്ള നിര്‍ദേശം നാട്ടുകാരുടെ കൈയ്യടി നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, news, Cherkala Traffic circle demolished