city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Waterlog | മഴ പെയ്‌താൽ ചെർക്കള ടൗൺ വെള്ളത്തിനടിയിലാകുന്നു; ജനത്തിന് ദുരിതം; പ്രശ്‌നത്തിന് പരിഹാരമായിട്ടുണ്ടെന്ന് കലക്ടർ

cherkala town gets waterlog when it rains

റോഡിന്റെ ഇരുഭാഗത്തുമുള്ള കടകളിൽ വെള്ളം കയറുന്നത് വ്യാപാരികൾക്കും തലവേദനയായിട്ടുണ്ട്.

കാസർകോട്: (KasargodVartha) മഴ പെയ്‌താൽ വെള്ളത്തിനടിയിലാകുന്ന ചെർക്കള ടൗണിൽ ജനം അനുഭവിക്കുന്നത് വലിയ ദുരിതം. രൂക്ഷമായ വെള്ളക്കെട്ട് വാഹനഗതാഗതത്തിനും കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മേൽപാലം പണിയുന്ന ചെർക്കള ടൗണിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിന് നേരത്തെയുണ്ടായിരുന്ന ഓവുചാലുകൾ മണ്ണിട്ട് ഇല്ലാതാക്കിയതോടെയാണ് വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമായത്. 

cherkala town gets waterlog when it rains

വെള്ളക്കെട്ട് പ്രശ്‌നം പ്രദേശവാസികൾ വേനൽ മഴക്കാലത്ത് തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖേന ജില്ലാ കലക്ടർ നിർമാണ കംപനിയായ മേഘ കൺസ്ട്രക്ഷനുമായി ചർച്ച നടത്തി താൽക്കാലിക പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്‌തിരുന്നു. മേഘ കംപനി അടിയന്തര സാഹചര്യം കണക്കിലെടുത്ത് എംഎൽഎയും നാട്ടുകാരും തമ്മിൽ ചർച്ച നടത്തിയ ആവശ്യപ്പെട്ട, പ്രകാരം ജില്ലാ കലക്ടർ നിർദേശിച്ച അടിയന്തര മരാമത്ത് പണികൾ നടത്തി താൽക്കാലിക പരിഹാരം കണ്ടിരുന്നു. എന്നാൽ അതിനുശേഷം ശനിയാഴ്ച ഉണ്ടായ ശക്തമായ മഴയിൽ വീണ്ടും വെള്ളക്കെട്ട് ഉണ്ടാവുകയായിരുന്നു.

cherkala town gets waterlog when it rains

റോഡിന്റെ ഇരുഭാഗത്തുമുള്ള കടകളിൽ വെള്ളം കയറുന്നത് വ്യാപാരികൾക്കും തലവേദനയായിട്ടുണ്ട്. 
അതേസമയം ചെർക്കളയിലെ വെള്ളക്കെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടുണ്ടെന്നും നിലവിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കാസർകോട് ജില്ലാ കലക്‌ടർ കെ ഇമ്പശേഖർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. മഴ കനക്കുന്നതോടെ പ്രശ്‌നം രൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികളും ഇതുവഴി കടന്നുപോകുന്നവരും. 

cherkala town gets waterlog when it rains

നിരവധി വിദ്യാർഥികൾ പഠിക്കുന്ന ചെർക്കള ഹയർ സെകൻഡറി സ്കൂൾ, മാർത്തോമ ബധിര വിദ്യാലയം, സർകാർ ആശുപത്രി, പഞ്ചായത് ഓഫീസ് തുടങ്ങിയ ഇടങ്ങളിലേക്ക് വിദ്യാർഥികൾക്കും, രോഗികൾക്കും പൊതുജനങ്ങൾക്കും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലേക്ക് സ്ഥിതിഗതികൾ എത്തുന്നതിന് മുമ്പായി പരിഹാരം വേണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് സാമൂഹ്യ പ്രവർത്തക സുലൈഖ മാഹിൻ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് പരിഹരിക്കാൻ കൃത്യമായ നടപടികൾ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia