കത്തിക്കുത്ത്; ഒരാള്‍ കൂടി അറസ്റ്റില്‍
Dec 30, 2016, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 30/12/2016) ചെര്‍ക്കളയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. മീപ്പുഗുരിയിലെ അബ്ദുല്‍ ഷിഹാബാ(25)ണ് പിടിയിലായത്. അക്രമത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിഹാബിനെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചെര്‍ക്കളയിലെ നൗഫലി(24)നെയാണ് ഷിഹാബ് അടക്കമുള്ള സംഘം കഠാര കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചത്. ഇതുസംബന്ധിച്ച് വധശ്രമത്തിന് പോലീസ് കേസെടുക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ ചൂരിയിലെ എസ്.കെ അനീസ് (23), എതിര്‍തോട് കണ്ണാടിപ്പാറയിലെ എന്‍.എ സഹദ് (20) എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു.