city-gold-ad-for-blogger

ചെർക്കള - ചട്ടഞ്ചാൽ ദേശീയ പാതയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 യാത്രക്കാർക്ക് പരിക്ക്

Lorry and Bus Collision on Cherkala Chattanchal National Highway Injures 20 Passengers
Image Credit: Screenshot of an Arranged Video

● ഇടിയുടെ ആഘാതത്തിൽ ബസ് മുന്നിലെ മറ്റൊരു ലോറിയിലും ഇടിച്ചു.
● ആരുടെയും പരിക്ക് ഗുരുതരമല്ല.
● അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.
● പോലീസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കി.

ചെർക്കള: (KasargodVartha) ചട്ടഞ്ചാൽ - ചെർക്കള ദേശീയപാതയിൽ തെക്കിലയില്‍ ലോറി ബസിന് പിറകിലിടിച്ച് ഉണ്ടായ അപകടത്തില്‍ 20 യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വ്യാഴാഴ്ച (06.11.2025) ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന പ്രതാപ് ബസിന് പിറകിലേക്കാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മുന്നിലുള്ള മറ്റൊരു ലോറിയിലും ഇടിക്കുകയായിരുന്നു.

 

പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതിനിടെ, ബസിൻ്റെയും ലോറിയുടെയും മുൻഭാഗം പാടെ തകർന്നതോടെ ദേശീയപാതയിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

പോലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏറ്റെടുക്കുകയും ഗതാഗത തടസം നീക്കുകയും ചെയ്തു. തുടർന്നാണ് ദേശീയപാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.

ദേശീയപാതയിലെ അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Lorry and bus collided on Cherkala Highway, 20 passengers were injured.

#CherkalaAccident, #NationalHighway, #BusAccident, #KasaragodNews, #RoadAccident, #TrafficBlock

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia