ചെര്‍ക്കള- കല്ലടുക്ക റോഡ് മെക്കാഡം പദ്ധതി; ഡി.വൈ.എഫ്.ഐയുടെ പി ഡബ്ല്യു ഡി ഓഫീസ് മാര്‍ച്ച് തിങ്കളാഴ്ച്ച
Feb 11, 2017, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 11/02/2017) ചെര്‍ക്കള- കല്ലടുക്ക റോഡ് മെക്കാഡം പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ പി ഡബ്ല്യു ഡി ഓഫീസ് മാര്‍ച്ച് തിങ്കളാഴ്ച്ച. ഡി.വൈ.എഫ്.ഐ. ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബദിയടുക്ക പി ഡബ്ല്യു ഡി ഓഫീസിലേക്ക് 13ന് തിങ്കളാഴ്ച്ച ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
ചെര്‍ക്കള- കല്ലടുക്ക റോഡിന് എല്‍ ഡി എഫ് സര്‍ക്കാര്‍ മെക്കാഡം ടാറിംഗിനായി 30 കോടി നീക്കിവെച്ചെങ്കിലും പദ്ധതി സ്ഥലം എംഎല്‍എയുടെയും ബന്ധപെട്ട പൊതുമരാമത്ത് അധികൃതരുടെയും കാര്യക്ഷമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ വൈകുന്നുവെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.
ജനങ്ങളുടെ മുറവിളിയും റോഡിന്റെ ദുരിതാവസ്ഥയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി ടെണ്ടര്‍ നടപടി വേഗത്തിലാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Cherkala, DYFI, PWD-office, March, Cherkala- Kalladukka road; DYFI PWD march on Monday.
Keywords: Kasaragod, Kerala, Cherkala, DYFI, PWD-office, March, Cherkala- Kalladukka road; DYFI PWD march on Monday.