Development | യാത്രാദുരിതത്തിന് അറുതിയാവുന്നു; ചെർക്കള - ജാൽസൂർ, കാസർകോട് - കാഞ്ഞങ്ങാട് റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ഉടൻ

● 23 കിലോമീറ്റർ ചെർക്കള-ജാൽസൂർ റോഡ് നവീകരിക്കും.
● 27 കിലോമീറ്റർ കാസർകോട്-കാഞ്ഞങ്ങാട് റോഡ് നവീകരിക്കും.
● 61 കോടി രൂപയാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.
● ഏപ്രിൽ-മെയ് മാസത്തോടെ നിർമ്മാണം ആരംഭിക്കും.
● ധനകാര്യവകുപ്പിന്റെ അംഗീകാരത്തിന് ശേഷം ടെൻഡർ നടപടികൾ ആരംഭിക്കും.
കാസർകോട്: (KasargodVartha) ചെർക്കള - ജാൽസൂർ അന്തർ സംസ്ഥാന പാതയുടെയും, കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെയും നവീകരണ പ്രവൃത്തിക്കുള്ള ഭരണാനുമതി ഉടൻ ലഭിക്കുമെന്ന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ. അറിയിച്ചു. ഈ റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് മാർച്ച് മാസത്തിൽ തന്നെ ഭരണാനുമതി നൽകി ടെൻഡർ ചെയ്ത് ഉടൻ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ത്വരിതഗതിയിലുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.
ചെർക്കള ജാൽസൂർ അന്തർസംസ്ഥാന പാതയിൽ മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നവീകരിച്ച ഭാഗം ഒഴികെയുള്ള 23 കിലോമീറ്റർ റോഡ് 23 കോടി രൂപ ചിലവിലും, കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ 27 കിലോമീറ്റർ റോഡ് 38 കോടി രൂപ ചിലവിലും ബി.സി. ഓവർ ലേ ചെയ്യുന്നതിനുള്ള പ്രൊപ്പോസലുകളാണ് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്.
ധനകാര്യവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഭരണാനുമതി നൽകി ഉത്തരവാകും. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഏപ്രിൽ - മെയ് മാസത്തോടുകൂടി പ്രവൃത്തി ആരംഭിച്ച് ദ്രുതഗതിയിൽ പൂർത്തീകരിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കൂ, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
CH Kunhambu MLA announced that administrative approval for the renovation of Cherkala-Jalsoor and Kasaragod-Kanhangad roads will be available soon. The government is taking swift action to issue the approval in March and start the work immediately after tendering.
#RoadDevelopment #Kasaragod #Infrastructure #KeralaGovernment #CHKunhambuMLA #DevelopmentNews