city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെർക്കള-ബേവിഞ്ച പാതയിൽ ഷിരൂർ മോഡൽ മണ്ണിടിച്ചിൽ: ഗതാഗതം നിലച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

Major landslide on Cherkala-Bevinja national highway in Kasaragod, Kerala.
Photo: Arranged

● കളക്ടർ സ്ഥലം സന്ദർശിച്ചു.
● മണ്ണ് നീക്കിയ ശേഷം ഭാഗികമായി ഗതാഗതം.
● കോൺക്രീറ്റ് മതിൽ നിർമ്മിക്കാൻ ആവശ്യപ്പെടും.


കാസർകോട്: (KasargodVartha) ചെർക്കള-ബേവിഞ്ച ദേശീയപാതയിലെ സ്റ്റാർ നഗറിൽ ഷിരൂർ മോഡലിൽ വൻ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരു ടാങ്കർ ലോറിയും സ്വകാര്യബസും കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് അധികൃതർ.

സിമൻ്റ് പൂശി ബലപ്പെടുത്തിയ സംരക്ഷണ ഭിത്തിയടക്കമാണ് റോഡിലേക്ക് പൂർണ്ണമായി തകർന്നുവീണത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്തിന് മുകളിലായി ഏതാനും വീടുകളുമുണ്ട്. ഈ വീടുകളിലെ താമസക്കാർ കടുത്ത ഭയപ്പാടിലാണ് കഴിയുന്നത്.

Major landslide on Cherkala-Bevinja national highway in Kasaragod, Kerala.

ജില്ലാ കളക്ടർ കെ. ഇമ്പ ശേഖരൻ സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കിയ ശേഷം ഗതാഗതം ഭാഗികമായി പുനരാരംഭിക്കുമെങ്കിലും ഗതാഗത നിയന്ത്രണം തുടരുമെന്ന് കളക്ടർ അറിയിച്ചു. മഴ പൂർണ്ണമായി മാറാതെ മണ്ണ് പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കില്ല. ഇവിടെ കോൺക്രീറ്റ് മതിൽ നിർമ്മിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

ചെർക്കള-ബേവിഞ്ച പാതയിലെ മണ്ണിടിച്ചിലിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: A major landslide on the Cherkala-Bevinja highway in Kasaragod, a 'Shirur model' collapse, has halted traffic. Averting a disaster, authorities are now planning to rebuild.

#Kasaragod #Landslide #RoadClosure #KeralaRains #DisasterAverted #TrafficAlert


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia