3 മാസം മുമ്പ് നിക്ഷേപിച്ച ചെക്ക് ബാങ്ക് ക്ലീയര്‍ ചെയ്തില്ല; ഗള്‍ഫുകാരന്‍ നിയമ നടപടിക്കൊരുങ്ങുന്നു
Sep 10, 2014, 20:06 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2014) മൂന്ന് മാസം മുമ്പ് നിക്ഷേപിച്ച
ചെക്ക് ക്ലിയര്‍ ചെയ്ത് തുക അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്ന് പരാതി. എരുതുംകടവ് താര്‍ളെ ഹൗസില്‍ ടി.എ. മുഹമ്മദിന്റെ മകന്‍ ടി.എ. അഷ്‌റഫാണ് പരാതിക്കാരന്‍. വിദ്യാനഗര്‍ എസ്.ബി.ടി. ബ്രാഞ്ചില്‍ 2014 ജൂണ്‍ ആറിനാണ് ട്രഷറിയില്‍നിന്നും നല്‍കിയ ചെക്ക് അഷ്‌റഫ് നിക്ഷേപിച്ചത്.
സ്വിഫ്റ്റ് കാറിന് ഫാന്‍സി നമ്പര്‍ കിട്ടുന്നതിനായി ലേലത്തില്‍ പങ്കെടുക്കാനാണ് 3,000 രൂപ ട്രഷറിയില്‍ നിക്ഷേപിച്ചത്. അഷ്‌റഫ് ഫാന്‍സി നമ്പര്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും ഇഷ്ടനമ്പര്‍ ലഭിക്കാത്തതിനെതുടര്‍ന്ന് കെട്ടിവെച്ച തുക ആര്‍.ടി.ഒയില്‍നിന്നും ട്രഷറി വഴി ചെക്കായാണ് അഷ്‌റഫിന് കിട്ടിയത്. ഈ ചെക്കാണ് മൂന്ന് മാസം മുമ്പ് എസ്.ബി.ടി. ബാങ്കില്‍ അഷ്‌റഫിന്റെ പേരിലുള്ള 67188114700 എന്ന അക്കൗണ്ടിലേക്ക് മാറുന്നതിനായി നല്‍കിയത്. ചെക്ക് നല്‍കിയ അഷ്‌റഫ് ഇതിനിടയില്‍ ഗള്‍ഫില്‍പോയി അസുഖത്തെതുടര്‍ന്ന് തിരിച്ചെത്തിയിരുന്നു.
അക്കൗണ്ടില്‍ പണം ക്രെഡിറ്റാകാത്തതിനെതുടര്‍ന്ന് അഷ്‌റഫ് ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ ചെക്കിന്റെ പിറകില്‍ ഒപ്പില്ലെന്നായിരുന്നു പണം ക്രെഡിറ്റാകാത്തതിന് കാരണം പറഞ്ഞത്. പിന്നീട് അഷ്‌റഫില്‍ നിന്നും ചെക്കില്‍ ഒപ്പുവാങ്ങിയെങ്കിലും മൂന്ന് മാസം ചെക്കിന്റെ കാലാവധി കഴിഞ്ഞെന്നുപറഞ്ഞ് ട്രഷറിയിലേക്ക് തിരിച്ചയക്കുമെന്നാണ് അറിയിച്ചത്. ഒരുചെക്ക് ക്ലിയറാക്കാന്‍ പലതവണ ബാങ്കില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്ന് അഷ്‌റഫ് പറയുന്നു. ഇതിനെകുറിച്ച് ചോദ്യംചെയ്തപ്പോള്‍ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് മാനേജര്‍ നിര്‍ദേശിച്ചതെന്നും നിങ്ങളെകണ്ടല്ല ബാങ്ക് തുടങ്ങിയതെന്നുള്ള മറുപടിയാണ് ലഭിച്ചതെന്നും അഷ്‌റഫ് പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് ഉപഭോക്തൃകോടതിയില്‍ പരാതിനല്‍കുമെന്നും അഷ്‌റഫ് അറിയിച്ചു.

Also Read:
വീണ്ടും ജാമ്യ കാലാവധി അവസാനിക്കുന്നു; ബലാബലം നോക്കാന്‍ മഅ്ദനിയുടെ അഭിഭാഷകരും പ്രോസിക്യൂഷനും
Keywords : Dubai, Bank, Cash, Kasaragod, Kerala, Court, Cheque, Amount.
Advertisement: