വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരന് 6.5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
Mar 19, 2013, 15:16 IST
കാഞ്ഞങ്ങാട്: വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരന് പ്രതി 6.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കളനാട്ടെ ബഷീറി(44)നാണ് കളനാട് കട്ടക്കാലിലെ കെ. എം. ഹസൈനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി വിധിച്ചത്.
2011 ഒക്‌ടോബര്‍ 13നാണ് ബഷീറില്‍ നിന്ന് ഹസൈനാര്‍ 6.5 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ നിശ്ചിതകാലാവധി കഴിഞ്ഞിട്ടും ബഷീറിന് പണം തിരിച്ച് കിട്ടിയില്ല. പിന്നീട് ഹസൈനാര്‍ ബഷീറിന് പണത്തിന് പകരം വണ്ടിച്ചെക്ക് നല്‍കി. താന്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ട ബഷീര്‍ ഹസൈനാറിനെതിരെ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. പ്രതിയെ കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു.

Keywords: C heque, Cheating, Case, Compensation, Court order, Kalanad, Hosdurg, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News