പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കണമെന്ന് ചെന്നിത്തല
Jan 6, 2013, 23:55 IST

തിരുവനന്തപുരം: ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് മുന്‍ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പിച്ച റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കത്ത് നല്‍കി.
കഴിഞ്ഞ മെയ് 10 മുതല്‍ 14 വരെ രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലയില്‍നടത്തിയ സ്നേഹസന്ദേശയാത്ര'യുടെ ഭാഗമായി ലഭിച്ച നിവേദനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് സമര്‍പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരനെ ഏകാംഗ കമ്മീഷനായി ഇക്കാര്യങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനായി നിയോഗിച്ചത്.
ഡോ. പ്രഭാകരന്‍ റിപോര്‍ട്ട് സര്‍ക്കാരിന് മുമ്പാകെ സമര്‍പിച്ച പശ്ചാത്തലത്തിലാണ് അതിലെ നിര്‍ദേശങ്ങള്‍ കഴിയുന്നതും വേഗം നടപ്പിലാക്കണമെന്ന് ചെന്നിത്തല കത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.
Keywords : Kasaragod, Ramesh-Chennithala, Oommen Chandy, Kerala, P. Prabhakaran, Letter, Commission Report, Kasargodvartha, Malayalam News, Chennithala writes to CM for implementation of Prabhakar commission report