city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയ്ക്ക് 11,123 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാറിന് ചെന്നിത്തലയുടെ അഭിനന്ദനം

ജില്ലയ്ക്ക് 11,123 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാറിന് ചെന്നിത്തലയുടെ അഭിനന്ദനം
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി 11,123 കോടി രൂപയുടെ പാക്കേജിന് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാരിനെയും ആസൂത്രണ ബോര്‍ഡിനെയും കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല അഭിനന്ദിച്ചു.

കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയായ കാസര്‍കോടിന്റെ വികസനത്തിന് പാക്കേജ് പുത്തന്‍ കുതിപ്പാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലയില്‍ വര്‍ഗീയതയ്‌ക്കെതിരെ നടത്തിയ പ്രചരണ പരിപാടിക്കിടെ ജനങ്ങളില്‍ നിന്നും ലഭിച്ച നിവേദനങ്ങളും പരാതികളും ഡി.സി.സി. നേതൃത്വത്തിന് നല്‍കുകയും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്ര വികസന രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.

ഈ വികസന രേഖ സര്‍ക്കാരിന് സമര്‍പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രഭാകരന്‍ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്‍ നിര്‍ദേശിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആസൂത്രണ ബോര്‍ഡിന്റെ പ്രത്യേക യോഗം ചേര്‍ന്ന് പുതിയ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

കാസര്‍കോട് ജില്ലയുടെ വികസന കാര്യത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്ന പുതിയ സമീപനം ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉതകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


Keywords : Kasaragod, Ramesh Chennithala, Development Project, Kerala, Prabhakaran Commission, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia