കേരള യാത്രയ്ക്ക് മുമ്പ് ചെന്നിത്തല കൊല്ലൂരില്‍ ദര്‍ശനം നടത്തി
Apr 18, 2013, 11:14 IST
കാസര്‍കോട്: ഒരു മാസം നീണ്ടു നില്‍ക്കുന്ന കേരളയാത്രയ്ക്ക് മുമ്പ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല കൊല്ലൂരില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച വൈകീട്ടോടെ തന്നെ ചെന്നിത്തല കാസര്‍കോട്ടെത്തിയിരുന്നു. രാത്രിയോടെയാണ് അദ്ദേഹം കൊല്ലൂരിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ചെതന്നെ കൊല്ലൂരില്‍ ദര്‍ശനം നടത്തിയ അദ്ദേഹം വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ടേക്ക് തിരിച്ചെത്തി.
വൈകിട്ട് നാലുമണിക്ക് ഹൊസങ്കടിയില്‍ വെച്ചാണ് ചെന്നിത്തല നയിക്കുന്ന യാത്ര പ്രയാണം ആരംഭിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ത്രിവര്‍ണ പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ജില്ലയിലെ ആദ്യ സ്വീകരണം കാസര്‍കോട്ട് നടക്കും. യാത്ര നയിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല സ്വീകരണ കേന്ദ്രങ്ങളില്‍ വെച്ച് വാര്‍ഡു തലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി ഫണ്ടും ഏറ്റു വാങ്ങും.
Keywords: Kasaragod, Ramesh-Chennithala, KPCC-president, Kerala, Kollur , Kerala Yathra, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.