ചെങ്കള പഞ്ചായത്ത് കുടുംബശ്രി സൗഹൃദ സംഗമം നടത്തി
May 31, 2012, 00:28 IST
ചെര്‍ക്കള: ചെങ്കള ഗ്രാമപഞ്ചായത്ത് കുടുംശ്രീ 14-ാം വാര്‍ഷികത്തോടനുന്ധിച്ച് കുടുംശ്രി സൗഹൃദ സംഗമം പൊലിമ 2012 കുടുംശ്രീ, ബാലസഭ പ്രവര്‍ത്തകരുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ആശ്രയ അംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സഹായം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ വിതരണം ചെയ്തു.
എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്കുള്ള പുരസ്‌കാരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി.ബി. അബ്ദുല്ല ഹാജി, മുഹമ്മദ് അഷ്‌റഫ് എടനീര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ മഹ്മൂദ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂസ ബി.ചെര്‍ക്കള, അബ്ദുല്‍ സലാം, ദിവാകരന്‍ പൈക്ക, അബ്ദുല്‍ റസാഖ് പൈക്ക, ടി. അപ്പക്കുഞ്ഞി, ആയിഷഅഹമ്മദ്, പി. ചന്തുക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി പി.ജയന്‍, പ്രേംകുമാര്‍, എം.എ.മക്കാര്‍, കെ.എ. ഖദീജ, സമീര്‍ തെക്കില്‍ പ്രസംഗിച്ചു.

Keywords: Cherkala, Kasaragod, Kudumbasree