city-gold-ad-for-blogger

ചെങ്കള പഞ്ചായത്ത് കെ.എം.സി.സിയുടെ 'സാന്ത്വനം തേടുന്നവര്‍ക്ക് കൈതാങ്ങ്' റിലീഫ് വിതരണം ചെയ്തു

ചെര്‍ക്കള: (www.kasargodvartha.com 20/07/2015) ദുബൈ ചെങ്കള പഞ്ചായത്ത് കെ.എം.സി.സി, പഞ്ചായത്ത് പരിധിയിലെ വിഷമത അനുഭവിക്കുന്നവര്‍ക്കായി രൂപം നല്‍കിയ 'കാരുണ്യത്തിന്റെ കൈതാങ്ങ്' സഹായധന പദ്ധതിയുടെ ഭാഗമായി രോഗ ചികിത്സ, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം തുടങ്ങി 2,65,000 രൂപയുടെ ഫണ്ട് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമാശ്വാസ സഹായത്തിലേക്കുള്ള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ ഫണ്ട് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി.

കെ.എം.സി.സി കമ്മിറ്റികള്‍ ചെയ്യുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്നും ഇതുവഴി സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കാനാവുന്നുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. സഹായ വിതരണം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്കള പഞ്ചായത്ത് കെ.എം.സി.സിയുടെ 'സാന്ത്വനം തേടുന്നവര്‍ക്ക് കൈതാങ്ങ്' റിലീഫ് വിതരണം ചെയ്തുയൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അസീസ് കമാലിയ സ്വാഗതം പറഞ്ഞു. സി.ബി അബ്ദുല്ല ഹാജി, ഇ. അബൂബക്കര്‍ ഹാജി, ബി.കെ അബ്ദുസ്സമദ്, പി.ഡി.എ റഹ് മാന്‍, ഹാഷിം ബംബ്രാണി, കബീര്‍ ചെര്‍ക്കളം, ഷുക്കൂര്‍ ചെര്‍ക്കളം, ആമു തായല്‍, കെ.എം.സി.സി പഞ്ചായത്ത് നേതാക്കളായ മുനീര്‍ ബദിയടുക്ക, റഫീഖ് എതിര്‍ത്തോട്, നാസര്‍ മല്ലം, ലത്വീഫ് കനിയടുക്കം സംസാരിച്ചു. അഷ്‌റഫ് ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ മുഹമ്മദ്കുഞ്ഞി കടവത്ത് നന്ദി പറഞ്ഞു.


Keywords : Cherkala, KMCC, Muslim-league, Cherkalam Abdulla, Kasaragod, KMCC. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia