ചെമ്മനാട് സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു
Jan 30, 2013, 20:39 IST
![]() |
ജില്ലാ എസ്.വൈ.എസിനു കീഴില്‍ നിര്‍മിച്ച ചെമ്മനാട് സുന്നി സെന്ററിന്റെ ഉദ്ഘാടനം
അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതന് ശൈഖ് സബാഹുദ്ദീന് രിഫാഇ ബഗ്ദാദ് നിര്‍വഹിക്കുന്നു.
|
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാണ് ഹുബ്ബുറസൂല്‍ വാര്‍ഷിക പ്രഭാഷണം നടത്തുന്നത്. മൗലിദ് ജല്‍സ, ബുര്‍ദാ ആസ്വാദനം, പ്രകാശനം, അവാര്‍ഡ് ദാനം തുടങ്ങിയ പരിപാടികളും ചടങ്ങില്‍ സംഘടിപ്പിച്ചുട്ടുണ്ട്.
![]() |
സ്വാഗതം സംഘം രക്ഷാധികാരി ഹാജി അബ്ദുല്‍ ഹകീം കളനാട് പതാക ഉയര്‍ത്തുന്നു. |
രാവിലെ സ്വാഗതം സംഘം രക്ഷാധികാരി ഹാജി അബ്ദുല്‍ ഹകീം കോഴിത്തിടില്‍ കളനാട് നഗരിയില്‍ പതാക ഉയര്‍ത്തി. മുഹമ്മദ് സ്വാലിഹ് സഅദിയുടെ നേതൃത്വത്തില്‍ മൗലിദ് പാരായണവും സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ നേതൃത്തില്‍ ബുര്‍ദ ആസ്വാദനവും നടന്നു.
ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ കുറാ, സയ്യിദ് യഹ്‌യല്‍ ബുഖാരി, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, എന്‍.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്, സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍,, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് കെ.പി.എസ് ജമലുല്ലൈലി, സയ്യിദ് ഇബ്രാഹീം ഹാദി, അശ്‌റഫ് തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമദ് അലി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര് ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി, മന്‍സൂര്‍ കുരിക്കള്‍, മാനാഫ്, ശംസുദ്ദീന്‍ തെക്കില്‍, മുക്രി ഇബ്രാഹീം ഹാജി, അസീസ് കടപ്പുറം, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, എ.ബി മൊയ്തു സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്, ഹസ്ബുല്ലാഹ് തളങ്കര, മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്‌റഫ് കരിപ്പോടി, എം അന്തുഞ്ഞി മൊഗര്‍, ഹനീഫ് ചെമനാട്, സമീര്‍ ചെംനാട്, ഇബ്റാഹിം ഖലീല്‍ ചെംനാട് തുടങ്ങിയര്‍ ചടങ്ങിനെത്തി.
Also Read:
'സിനിമയുടെയും ആവിഷ്കാര സ്വാതന്ത്യത്തിന്റെയും പേരില്‍ മതത്തെ താറടിക്കാനുള്ള നീക്കം വിലപ്പോവില്ല'
Keywords: Kasaragod, SYS, Chemnad, Kerala, Malayalam News, Sayyid Mohammed Umarul Farooqi Al Buqari, Sayid Hassan Thangal, N.A Nellikunnu, C.T Ahamadali, Kerala Vartha.