ചെമ്മനാട് പഞ്ചായത്തില്‍ 149 വീടുകളൊരുങ്ങുന്നു...
Mar 9, 2015, 17:24 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) ഭവനരഹിതരായവര്‍ക്ക് വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മനാട് പഞ്ചായത്തില്‍ 149 വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2014-15 പഞ്ചായത്ത് പദ്ധതി പ്രകാരം അനുവദിച്ച ഈ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലോടെ പൂര്‍ത്തീകരിക്കാനാകും. ഇതില്‍ 110 വീടുകള്‍ പഞ്ചായത്ത് ഭവന പദ്ധതി പ്രകാരവും 30 വീടുകള്‍ ഇന്ദിരാആവാസ് യോജന പ്രകാരവും ഒമ്പത് വീടുകള്‍ പട്ടികജാതിക്കാര്‍ക്കുമാണ് നിര്‍മ്മിക്കുന്നത്.
പഞ്ചായത്ത് ഭവന പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന 110 വീടുകളില്‍ 90 വീടുകള്‍ പൊതുവിഭാഗത്തിനും 20 വീടുകള്‍ സ്ത്രീകള്‍ക്കുമാണ്. ഇതിനുവേണ്ടി പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും, പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രണ്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്ദിരാ ആവാസ് യോജന പ്രകാരം നിര്‍മ്മിക്കുന്ന ഓരോ വീടിനും രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് 70000 രൂപ കേന്ദ്രഗവണ്‍മെന്റും 50000 രൂപ സംസ്ഥാന ഗവണ്‍മെന്റും അവശേഷിക്കുന്നതില്‍ 40 ശതമാനം ബ്ലോക്ക് പഞ്ചായത്തും 35 ശതമാനം ജില്ലാ പഞ്ചായത്തും 25 ശതമാനം ഗ്രാമപഞ്ചായത്തുമാണ് നല്‍കുന്നത്.
ഗ്രാമസഭകള്‍ വഴിയാണ് ഭവനപദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ബിപിഎല്‍ കുടുംബങ്ങള്‍ , 10 സെന്റില്‍ താഴെ ഭൂമിയുളള കുടുംബങ്ങള്‍, വിധവകള്‍, വികലാംഗര്‍, രണ്ട് പെണ്‍മക്കളുളള കുടുംബങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. അടുത്തമാസം 149 വീടുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെമ്മനാട് പഞ്ചായത്ത് അധികൃതര്‍.
വീടൊരുക്കുന്നതിന് പുറമെ വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിനും ചെമ്മനാട് പഞ്ചായത്ത് മുമ്പില്‍തന്നെയാണ്. ജീര്‍ണ്ണിച്ച വീടുകളുടെ മേല്‍ക്കൂര പുതുക്കിപണിയുന്നതിന് പഞ്ചായത്തിലെ നൂറ് ഗുണഭോക്താക്കള്‍ക്കാണ് ചെമ്മനാട് പഞ്ചായത്ത് സഹായഹസ്തം നീട്ടിയത്. 15000 രൂപ പഞ്ചായത്തിന്റെ വകയും 15000 രൂപയും ഗുണഭോക്തൃവിഹിതവുമായിട്ടാണ് വീടുകളുടെ പുനരുദ്ധാരണപദ്ധതി പഞ്ചായത്ത് രൂപകല്‍പ്പന ചെയ്തത്. മാര്‍ച്ച് അവസാനവാരത്തോടെ ഈ നൂറ് വീടുകളുടെയും മേല്‍ക്കൂര പുതുക്കി പണിയുന്നത് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Chemnad, Panchayath, House, Building.
Advertisement: