city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി വിരുദ്ധ സന്ദേശത്തോടെ പുതുവത്സരദിനം ആഘോഷിച്ചു

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ പുതുവര്‍ഷത്തെ വളരെ വ്യത്യസ്തതയോടെ ആഘോഷിച്ചു. സമൂഹത്തില്‍ വ്യാപകമായി പടര്‍ന്ന് വരുന്ന ലഹരിപദാര്‍ത്ഥ ഉപയോഗത്തിനെതിരെ ഒരു തെരുവ് നാടകം അവതരിപ്പിച്ച് കൊണ്ടാണ് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്.
ലഹരി വിരുദ്ധ സന്ദേശത്തോടെ പുതുവത്സരദിനം ആഘോഷിച്ചു

തെരുവ് നാടകത്തിന്റെ അന്ത്യത്തില്‍ ഭീമാകാരമായ ലഹരി പദാര്‍ത്ഥം വഹിക്കുന്ന ഒരു ആള്‍ രൂപത്തെ അഗ്‌നിക്കിരയാക്കി കൊണ്ട് പുതുവര്‍ഷം ലഹരി വിരുദ്ധ വര്‍ഷമാക്കണമെന്ന സന്ദേശവും നല്‍കുകയുണ്ടായി. കാണികള്‍ക്ക് ആവേശം പകര്‍ന്ന തെരുവ് നാടകം സ്ത്രീപീഡനത്തിനെതിരെയും, ബാലവേലയ്‌ക്കെതിരേയും, അഴിമതിക്കെതിരേയും ശബ്ദമുയര്‍ത്തുകയും ചെയ്തു.

വളണ്ടിയര്‍ സെക്രട്ടറിമാരായ മുഹമ്മദ് അസറുദ്ദീന്‍, ഷമീമ് അഹ്മദ്, വളണ്ടിയര്‍മാരായ മന്‍സൂര്‍, സാബിത്ത്, നിബ്രാസ് എന്നിവര്‍ നാടകത്തിന് നേതൃത്വം നല്‍കി. ലഹരിക്കെതിരെ സന്ദേശം ഉയര്‍ത്തുന്ന, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ ഷാസ്മാന്‍ തോട്ടന്‍ സംവിധാനം ' സ്‌മോക്ക്' എന്ന ലഘുചിത്രവും പ്രദര്‍ശിപ്പിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സന്തോഷ് സി.എ, അധ്യാപകരായ അബ്ദുല്‍ വാജിദ് കെ.കെ, ശ്രീജിത്ത്.പി, സ്റ്റാഫ് സെക്രട്ടറി മനോജ് കുമാര്‍ ടി.പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ലഹരി വിരുദ്ധ സന്ദേശത്തോടെ പുതുവത്സരദിനം ആഘോഷിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Chemnad, Jamahath Higher Secondary, School, NSS, Student, school, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia