city-gold-ad-for-blogger

ചന്ദ്രഗിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജിംഖാന മേല്‍പറമ്പ് പഠന വേദി സംഘടിപ്പിച്ചു

ചന്ദ്രഗിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജിംഖാന മേല്‍പറമ്പ് പഠന വേദി സംഘടിപ്പിച്ചു
'നമ്മുടെ സ്വന്തം പരീക്ഷ' പഠന വേദിയില്‍ കെ.ടി. ഹസന്‍ ക്ലാസെടുക്കുന്നു.
മേല്‍പറമ്പ്:

ഗുരുകുലത്തിന്റെ സഹകരണത്തോടെ 'നമ്മുടെ സ്വന്തം പരീക്ഷ' എന്ന പേരില്‍ ജിംഖാന മേല്‍പറമ്പ് സംഘടിപ്പിച്ച പഠന വേദി വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ചെമ്മനാട്ടെ പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ.ടി. ഹസന്റെ വളരെ വ്യത്യസ്തവും രസകരവുമായ ക്ലാസ് കുട്ടികള്‍ക്ക് അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു കൊടുത്തതോടൊപ്പം ഇത് വരെയുള്ള പരീക്ഷകളെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തിരുത്തി കുറിക്കുന്നതായിരുന്നു.



രണ്ടു മണിക്ക് തുടങ്ങിയ പഠന വേദി നാല് മണിക്ക് കുട്ടികള്‍ക്കുള്ള ലഘു ഭക്ഷണ വിതരണത്തോടെ അവസാനിച്ചു. ചന്ദ്രഗിരി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഈശ്വരന്‍ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി. ഹസന്‍, ചന്ദ്രഗിരി പ്രതിനിധി നാസര്‍ ഡീഗോ എന്നിവര്‍ പ്രസംഗിച്ചു. ജിംഖാന മേല്‍പറമ്പ് പ്രസിഡന്റ് സലാം കൈനോത്ത് അധ്യക്ഷത വഹിച്ചു. ഷംസീര്‍ സ്വാഗതവും ഹസന്‍ കുട്ടി നന്ദിയും പറഞ്ഞു.

Keywords: Chemnad, Melparamba, Chandragiri School, Plus One, Students, Exam, Globe, K.T. Hassan, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, 'Chemnad Globe' training for Chandragiri school students

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia