Fest | ചെമ്മനാട് ഫെസ്റ്റ് സെപ്റ്റംബർ 12 മുതൽ 29 വരെ
* കോളിയടുക്കം ഗ്രൗണ്ടിലാണ് പരിപാടി
കാസർകോട്: (KasargodVartha) ചെമ്മനാട് ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിക്കുന്ന ചെമ്മനാട് ഫെസ്റ്റ് - 2024 വിനോദ വിജ്ഞാന വിപണനമേള സെപ്റ്റംബർ 12 മുതൽ ചെമ്മനാട് കോളിയടുക്കം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപമുള്ള കോളിയടുക്കം ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ അധ്യക്ഷതവഹിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കുന്നതിനായി ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, വിശാലമായ ഫുഡ് കോർട്ട്, നഴ്സറി സ്റ്റാളുകൾ എന്നിവയും സംഘാടകർ ഒരുക്കുന്നുണ്ട്
ഏഴാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ കൂടെ പ്രവേശനം സൗജന്യമാണ്. കൂടാതെ കുട്ടികൾക്ക് അമ്യൂസ്മെന്റ് പാർക്കുകളിലെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഇസ്മാഈൽ തളങ്കര, മുഹമ്മദ് കോളിയടുക്കം, ജഅഫർ കോളിയടുക്കം, ഹനീഫ കാസർകോട് എന്നിവർ സംബന്ധിച്ചു
#ChemnadFest #Kasaragod #Kerala #festival #familyfun #amusementpark #foodcourt #community