city-gold-ad-for-blogger

ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍

ചെമ്മനാട്: (www.kasargodvartha.com 10.09.2016) ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു. പിടിഎ പ്രസിഡന്റായി അഷ്‌റഫ് കൈന്താര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സമീര്‍ കാംകുഴി, ഹനീഫ എന്നിവരെ വൈസ് പ്രസിഡന്റായും, സി പത്മനാഭന്‍ മാസ്റ്ററെ ജനറല്‍ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. നസീബ മുഹമ്മദ് മദര്‍ പിടിഎ പ്രസിഡന്റ് ആയി.

സ്‌കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാള്‍ അവരെ പഠിക്കാനായിരിക്കണം അധ്യാപകര്‍ ശ്രദ്ധിക്കേണ്ടത് എന്നും കാലഹരണപ്പെട്ട രീതികള്‍ പുതിയ തലമുറയിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് മൂല്യ നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നും സി എല്‍ ഹമീദ് ചൂണ്ടികാട്ടി.

ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍
അഷ്‌റഫ് കൈന്താര്‍ 
കുട്ടികളില്‍ കാണുന്ന ക്രിമിനല്‍ സ്വഭാവങ്ങളും അച്ചടക്ക രാഹിത്യവും ഇല്ലാതെയാക്കാന്‍ രക്ഷിതാക്കള്‍ക്ക് കൂടി വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്തായി ഈ സ്‌കൂളില്‍ പരീക്ഷിച്ചു തുടങ്ങിയ പുതിയ വിദ്യാഭ്യാസ ശൈലികളെ രക്ഷിതാക്കള്‍ ഏറെ ഗൗരവത്തോടെ കാണണമെന്നും അതിലൂടെ തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെമ്മനാട് ജമാഅത്ത് സെക്രട്ടറി സി എച്ച് സാജു, സമീര്‍ കാംകുഴി, ഹനീഫ, മിസ്‌രിയ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ കണ്‍വീനര്‍ നൗഷാദ് ആലിച്ചേരി സ്വാഗതവും സ്റ്റാഫ് സെക്രടറി അസ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, Chemnad, school, Meet, Office- Bearers, inauguration, Jama-ath English Medium School, CL Hameed, PTA, General body. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia