city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഠനത്തോടൊപ്പം സ്നേഹഭവനം; ചെമ്മനാട് ജമാഅത്ത് സ്കൂളിന്റെ മാതൃകാ പ്രവർത്തനം; സ്പീക്കർ ഷംസീർ താക്കോൽ കൈമാറും

Press conference at Chemmad Jamaat Higher Secondary School regarding housing project.
KasargodVartha Photo

● വിദ്യാർത്ഥികളുടെ 'താങ്ങും തണലും' പദ്ധതി.
● നിർധന വിദ്യാർത്ഥികൾക്കായി നിർമ്മിച്ച വീട്.
● അപകടത്തിൽ മരിച്ച സഹപാഠിയുടെ കുടുംബത്തിനും വീട് നൽകി.
● നാലാമത്തെ വീടിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.

കാസര്‍കോട്: (KasargodVartha) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ യൂണിറ്റുകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ 'താങ്ങും തണലും സഹപാഠിക്കൊരു വീട്' എന്ന സി ജെ ഹോം പദ്ധതിയിലൂടെ നിര്‍മ്മിച്ച മൂന്നാമത്തെ വീടിന്റെ കൈമാറ്റം മെയ് രണ്ടിന് വെള്ളിയാഴ്ച രാവിലെ 10:30-ന് കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സുമനസ്സുകളുടെ സഹകരണത്തോടെ സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നിട്ടിറങ്ങി തുടക്കം കുറിച്ച ഈ പദ്ധതിയിലെ ആദ്യത്തെ രണ്ടു വീടുകളില്‍ ഒന്ന് സ്‌കൂളിലെ നിര്‍ധനനായ ഒരു വിദ്യാര്‍ത്ഥിക്കും, മറ്റൊന്ന് പഠനത്തിനിടയില്‍ അപകടത്തില്‍ മരണപ്പെട്ട സഹപാഠിയുടെ നിര്‍ധനരായ കുടുംബത്തിനും ഇതിനോടകം കൈമാറിയിട്ടുണ്ട്.

നാലാമത്തെ വീടിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. വിദ്യാര്‍ത്ഥികളുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും മാനേജ്മെന്റിന്റെയും പി.ടി.എ.-യുടെയും ഒ.എസ്.എ.-യുടെയും സഹകരണത്തോടെ തൃക്കണ്ണാടാണ് ഈ വീട് പൂര്‍ത്തിയാക്കിയിട്ടുള്ളത്. തൃക്കണ്ണാട് സി ജെ ഹോം പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ പി എം അബ്ദുല്ല അധ്യക്ഷത വഹിക്കും.

ഉദുമ എംഎല്‍ എ സി എച്ച് കുഞ്ഞമ്പു, മുന്‍ മന്ത്രിയും സ്‌കൂള്‍ മാനേജറുമായ സി ടി അഹമ്മദ് അലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ എന്‍ എ ബദറുല്‍ മുനീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം അമീര്‍ ബി പാലോത്ത്, ഉദുമ ഗ്രാമപഞ്ചായത്ത് അംഗം ഹാരീസ് അങ്കകളരി, കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസൂദനന്‍, എസ് പി സി ജില്ലാ നോഡല്‍ ഓഫീസറും എ.എസ്.പി.-യുമായ പി ബാലകൃഷ്ണന്‍ നായര്‍, കേണല്‍ സജീന്ദ്രന്‍, കാസര്‍കോട് ഡി ഇ ഒ വി ദിനേശന്‍ തുടങ്ങിയവരും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

Chemmad Jamaat Higher Secondary School regarding housing project.

വാര്‍ത്താ സമ്മേളനത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സി ടി അഹ്‌മദലി, സെക്രട്ടറി ഡോക്ടര്‍ സുകുമാരന്‍ നായര്‍, പി ടി എ പ്രസിഡന്റ് കെ ടി നിയാസ്, ഹെഡ്മാസ്റ്ററും സി ജെ ഹോം സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനറുമായ കെ വിജയന്‍, സമിതി ചെയര്‍മാന്‍ പി എം അബ്ദുല്ല, സമിതിയുടെ ട്രഷററും ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ അമീര്‍ പാലോത്ത്, ഒ എസ് എ പ്രസിഡന്റ് മുജീബ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ! അഭിപ്രായങ്ങള്‍ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ.

Chemmad Jamaat Higher Secondary School's 'Thangum Thanalum' project provides homes for needy students. Speaker Shamseer will hand over the third house on May 2nd. The initiative, driven by students, has already benefited two families.

#ChemmadSchool, #HousingProject, #Kerala, #Education, #Compassion, #SocialInitiative

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia