city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട് സി എച്ച് സെന്റർ ബൈത്തുറഹ്‌മകളുടെ കൈമാറ്റം ബുധനാഴ്ച സാദിഖലി തങ്ങൾ നിർവഹിക്കും

Chemmad CH Center housing handover ceremony in Kasargod.
KasargodVartha Photo

● പാലിച്ചിയടുക്കത്ത് നിർമ്മിച്ച 12 വീടുകളിൽ ആദ്യ ഘട്ടത്തിലെ 2 വീടുകൾ കൈമാറും. . 
● ചടങ്ങിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. 
● 2013 മുതൽ സി എച്ച് സെന്റർ ജീവകാരുണ്യ രംഗത്ത് സജീവമാണ്. 
● സൗജന്യ മരുന്ന് വിതരണം, ചികിത്സാ സഹായം എന്നിവ നൽകുന്നു. 

കാസർകോട്: (KasargodVartha) ചെമ്മനാട് ജമാഅത്ത് പരിധിയിൽ 2013 മുതൽ പ്രവർത്തിക്കുന്ന ചെമ്മനാട് സി എച്ച് സെന്റർ, ജീവകാരുണ്യ ആതുര സേവന രംഗത്ത് വലിയ മുന്നേറ്റം നടത്തിവരികയാണ്. സൗജന്യ മരുന്ന് വിതരണം, അടിയന്തര ചികിത്സാ സഹായം, കിടപ്പ് രോഗി പരിചരണം, ഉപകരണ സഹായങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, മയ്യത്ത് പരിപാലനം, സേവന സഹായങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ കഴിഞ്ഞ 12 വർഷമായി സി എച്ച് സെന്റർ സജീവമാണ്.

ചെമ്മനാട് സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ പാലിച്ചിയടുക്കത്ത് നിർമ്മിക്കുന്ന ബൈത്തുറഹ്‌മ കോമ്പൗണ്ടിലെ ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ബുധനാഴ്ച ഉച്ചയ്ക്ക് 2:30 ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. 12 വീടുകൾ ഉൾപ്പെടുന്ന ഈ ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പൂർത്തിയായ രണ്ട് വീടുകളാണ് കൈമാറുന്നത്. ചടങ്ങിൽ വെച്ച് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സാദിഖലി തങ്ങൾ നിർവഹിക്കുമെന്ന് ചെമ്മനാട് സി എച്ച് സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ചെമ്മനാട് സി എച്ച് സെന്റർ പ്രസിഡണ്ട് സിറ്റി അഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി എം അബ്ദുല്ല സ്വാഗതം പറയും. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്ദുറഹ്‌മാൻ, ട്രഷറർ പി എം മുനീർ ഹാജി, കാസർകോട് സി എച്ച് സെന്റർ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് ഉപ്പള ഗേറ്റ്, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എ കെ എം അഷറഫ് എംഎൽഎ, റിട്ട. ഡിവൈഎസ്പി സി.എ. അബ്ദുൽ റഹിം എന്നിവരുൾപ്പെടെ മുസ്ലീം ലീഗിന്റെയും അനുബന്ധ പോഷക സംഘടനകളുടെയും സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും ഡിസിസി പ്രസിഡണ്ട് ഫൈസൽ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളും പൊതുരംഗത്തുള്ളവരും പരിപാടിയിൽ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ ചെമ്മനാട് സി.എച്ച്. സെന്റര്‍ പ്രസിഡന്റ് സി.ടി.അഹമ്മദലി, ജനറല്‍ സെക്രട്ടറി പി.എം. അബ്ദുല്ല, വൈസ് പ്രസിഡന്റമാരായ സി.എം മുഹമ്മദ് മുസ്തഫ, എ.എ. താജുദ്ധീന്‍, എം.എ.സിദ്ധീഖ്, സെക്രട്ടറിമാരായ മഹമ്മദ് സാജു, നൗഷാദ് ആലിച്ചേരി, മുഹമ്മദ് കുഞ്ഞി കെ, റസാഖ് ഹൈറേൻജ് എന്നിവർ സംബന്ധിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: The handover ceremony of the first phase houses of the Chemmad CH Center's Baithurahma complex, located in Palichiyadukkam, will be held on Wednesday. Muslim League State President Sadiqali Shihab Thangal will officiate the event, which will also include the inauguration of the second phase of construction.

#ChemmadCHCenter #Baithurahma #SadiqaliThangal #Kasaragod #Charity #MuslimLeague

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia