ചെമ്പരിക്കയില്‍ ട്രെയിന്‍തട്ടി മരിച്ചവരില്‍ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു
Jun 16, 2015, 14:20 IST
കാസര്‍കോട്: (www.kasargodvartha.com 16/06/2015) ചെമ്പരിക്കയില്‍ ട്രെയിന്‍തട്ടി മരിച്ചവരില്‍ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. കോയിപ്പാടി മുജമോഡി ഹൗസില്‍ അബ്ദുല്‍ ഖാദറാ (70)ണ് മരിച്ചത്. കൂടെ മരിച്ച കോയിപ്പാടി സ്വദേശിയും കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപം താമസക്കാരനുമായ അബ്ദുല്ല (58) യെ തിങ്കളാഴ്ച രാത്രിയോടെ തന്നെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ബാവുനഗര്‍- കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിന്‍ തട്ടി ഇരുവരും മരിച്ചത്. അബ്ദുല്‍ ഖാദറിന്റെ ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ബീഫാത്വിമയാണ് മരിച്ച അബ്ദുല്‍ ഖാദറിന്റെ ഭാര്യ. മക്കള്‍: ലത്വീഫ്, ഹാരിസ്, ഹനീഫ, താഹിറ, ആഇശ, പരേതനായ മുഹമ്മദ്. മരുമക്കള്‍: ഹസൈനാര്‍, ഹമീദ്, സീനത്ത്, ഫൗസിയ, തസ്‌നീമ, നുസൈബ. സഹോദരങ്ങള്‍: മുഹമ്മദ്, ബീഫാത്വിമ. മൃതദേഹം കോയിപ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ചെമ്പരിക്കയില്‍ ട്രെയിന്‍തട്ടി മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു
Keywords: Kasaragod, Kerala, Train, Abdulla, Melparamba, Chembarika, Death, Obituary, Train, C.A Abdulla, Chemberika tragedy: One deceased identified.
Advertisement: