city-gold-ad-for-blogger

കടലെടുക്കുന്ന ചെമ്പരിക്ക: പൗരസമിതിയുടെ കലക്ട്രേറ്റ് മാർച്ച് സെപ്റ്റംബർ ഒന്നിന്

 Image of the coastline at Chemberika facing severe sea erosion.
KasargodVartha Photo

● സെപ്റ്റംബർ ഒന്നിന് ചെമ്പരിക്ക പൗരസമിതി കലക്ട്രേറ്റ് മാർച്ച് നടത്തും.
● എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു മാർച്ച് ഉദ്ഘാടനം ചെയ്യും.
● വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കും.
● മാർച്ചിനെക്കുറിച്ച് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാസർകോട്: (KasargodVartha) കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ചെമ്പരിക്ക തീരത്ത് വീടുകളും സ്ഥലങ്ങളും തെങ്ങിൻ തോപ്പുകളും നഷ്ടമാകുന്നു. കടലിന്റെ അതിശക്തമായ തിരമാലകൾ ഗ്രാമവാസികളിൽ ഭീതിയുണർത്തുന്നുണ്ട്. കാലവർഷം ശക്തിപ്പെട്ടതോടെ കടൽഭിത്തിയില്ലാത്തതിനാൽ പ്രദേശവാസികളുടെ നഷ്ടം കൂടുകയാണ്.

ജീവിതവും വീടുകളും സംരക്ഷിക്കാൻ അടിയന്തരമായി കരിങ്കല്ല് കൊണ്ട് കടൽഭിത്തി നിർമിക്കണമെന്നും, ഇതിനകം വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ട് ചെമ്മനാട് പഞ്ചായത്തിലെ 20-ാം വാർഡായ ചെമ്പരിക്കയിലെ പൗരസമിതി കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Image of the coastline at Chemberika facing severe sea erosion.

സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ച് ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ മുഖ്യാതിഥിയായിരിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ലീലാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, വാർഡ് മെമ്പർമാരായ അഹമ്മദ് കല്ലട്ര, ആയിഷ അബൂബക്കർ, കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മാർച്ചിൽ പങ്കെടുക്കും.

Image of the coastline at Chemberika facing severe sea erosion.

വാർത്താ സമ്മേളനത്തിൽ ദാവൂദ് സി.കെ., താജുദ്ദീൻ ചെമ്പരിക്ക, ഹംസ സി.എ., ശരീഫ് സി.എം., സി.എച്ച്. മുഹമ്മദ്, അബ്ദുറഹിമാൻ തുരുത്തി, കരുണൻ, റിയാസ് പി.എം., അബ്ദുല്ല സി.എം. എന്നിവർ പങ്കെടുത്തു.

ചെമ്പരിക്കയിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.


Article Summary: Public action committee to march to Collectorate for seawall.

#Chemberika, #Kasargod, #SeaErosion, #Kerala, #Protest, #PublicMarch

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia