city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഖാസി കേസ്: നീതിയുടെ കവാടം തുറക്കപ്പെട്ടു'

കാസര്‍കോട്: (www.kasargodvartha.com 12.02.2016) പ്രമുഖ മത പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച റിപോര്‍ട്ട് സി ജെ എം കോടതി തള്ളിയതോടെ ഖാസിയുടെ കുടുംബത്തിനും, പൊതു സമൂഹത്തിനും മുന്നില്‍ നീതിയുടെ കവാടം തുറക്കപ്പെട്ടുവെന്നു ഖാസി സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സത്യത്തിനു നിരക്കാത്ത അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് കേസന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിച്ച സി ബി ഐയുടെ തന്ത്രം കോടതി വിധിയോടെ പൊളിഞ്ഞു.

ഹൈക്കോടതിയില്‍ ഇത് സംബന്ധമായി കേസ് നിലനില്‍ക്കെയാണു സി ജെ എം കോടതിയില്‍ ഫൈനല്‍ റിപോര്‍ട്ട് സമര്‍പ്പിച്ച് കേസന്വേഷണത്തില്‍ നിന്നും തലയൂരാന്‍ സി ബി ഐ ശ്രമിച്ചത്. ലോക്കല്‍ പോലീസിന്റെ പാത പിന്തുടര്‍ന്ന് സത്യത്തിനു നിരക്കാത്ത റിപോര്‍ട്ട് സമര്‍പ്പിച്ച സി ബി ഐയുടെ റിപോര്‍ട്ട് തള്ളിയതോടെ നാലര വര്‍ഷത്തെ നിയമയുദ്ധത്തിന് വിജയം കണ്ടു. സത്യ സന്ധരായ ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തി ഖാസിയുടെ കുടുംബത്തിനും പൊതു സമൂഹത്തിനും നീതി ലഭ്യമാക്കി കൊടുക്കാന്‍ സി ബി ഐ തയ്യാറാകണം.

കേസന്വേഷണം പൂര്‍ത്തിയാക്കാതെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി സി ബി ഐ നാടകം കളിച്ചതോടെയാണ് ഖാസിയുടെ കുടുംബവും, ഖാസി സംയുക്ത സമരസമിതിയും ഉള്‍പ്പെടെ 2011 സെപ്റ്റംബറില്‍ ഹൈക്കോടതിയെ സമീപ്പിച്ചത്. ഖാസിയുടെ കുടുംബത്തിനു നീതി കിട്ടുന്നത് വരെ ഖാസി സംയുക്ത സമരസമിതി ഖാസിയുടെ കുടുംബത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികളായ കുട്ടിയാനം മുഹമ്മദ്, ഹമീദ് കുണിയ, ഇബ്രാഹിം ചെര്‍ക്കള, താജുദ്ദീന്‍ ചെമ്പരിക്ക തുടങ്ങിയവര്‍ പറഞ്ഞു.

കോടതി വിധി സ്വാഗതാര്‍ഹം എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്:  (www.kasargodvartha.com 12.02.2016)  സി.എം ഉസ്താദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് ഉത്തരവ് നല്‍കി കൊണ്ടുള്ള കോടതി വിധി സ്വാഗതാര്‍ഹമാണന്ന് എസ്.കെ.എസ്.എസ്.എഫ്. സംഘടന ഇതു വരെ സംഘടിപ്പിച്ച സമരത്തിനുള്ള അംഗീകാരമാണെന്ന് ഇതെന്ന് എസ്‌കെ എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

കോടതി വിധിയെ സ്വാഗതം ചെയ്ത് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മഹ് മൂദ് ദേളി, ശരീഫ് നിസാമി മുഗു, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഖാസിം ഫൈസി സീതാംഗോളി, പി.എച്ച് അസ്ഹരി ആദൂര്‍, സുഹൈല്‍ ഫൈസി, ഹാരിസ് ഗാളിമുഖം, ശബീര്‍ കണ്ടത്തില്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങ് എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സി.എം ഉസ്താദ് കോടതി വിധിയെ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം ചെയ്തു.

'ഖാസി കേസ്: നീതിയുടെ കവാടം തുറക്കപ്പെട്ടു'


കോടതി വിധി സ്വാഗതാര്‍ഹം: സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: ഖാസി സി.എം ഉസ്താദിന്റെ ദുരൂഹ മരണത്തെ, കേസ് അന്വേഷിച്ച സി.ബി.ഐ ആത്മഹത്യയാക്കി മാറ്റി കേസ് അവസാനിപ്പിക്കാനുള്ള ശ്രമത്തെ കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെട്ടുവെന്ന് സിഎം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അന്വേഷണ സംഘം ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം മരണത്തെ ആത്മഹത്യയാക്കി മാറ്റാന്‍ ആദ്യഘട്ടത്തില്‍ തന്നെ ശ്രമിച്ചിരുന്നു. അവസാനം കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരും കൂടുതല്‍ അന്വേഷണം നടത്താതെ ആത്മഹത്യയാക്കി പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമത്തെയാണ് കോടതിയുടെ ഇടപെടല്‍ മൂലം ഇല്ലാതാക്കിയത്.

ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഇതൊന്നും അന്വേഷിക്കാതെയുള്ള റിപോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. സി.ബി.ഐ കേസ് പുനരന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. കോടതി വിധിയെ ഖാസി സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു.

യോഗത്തില്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ഇ. അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ ഖാദര്‍ സഅദി, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്ലക്കുഞ്ഞി ഹാജി ചെമ്പരിക്ക, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, മൊയ്തീന്‍കുഞ്ഞി ഹാജി കോളിയടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.

ചെമ്പരിക്ക ഖാസി: പുനരന്വേഷണം സ്വാഗതാര്‍ഹം - പി ഡി പി

കാസര്‍കോട്: (www.kasargodvartha.com 12.02.2016) ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.

'ഖാസി കേസ്: നീതിയുടെ കവാടം തുറക്കപ്പെട്ടു'പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് നഗരമടക്കം നിരവധി സ്ഥലങ്ങളില്‍ സമരങ്ങള്‍ നടത്തിയ സമര നായകന്മാരെയും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കാസര്‍കോട് ജനത ഈ സമരം ഏറ്റെടുത്തതിന്റെ വിജയമാണിതെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളില്‍ സജീവമായിരുന്ന ഷാഫി ചെമ്പരിക്കയുടെ മരണത്തിലും പി ഡി പി ജില്ലാ കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി.

എം കെ ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. ബഷീര്‍ കുഞ്ചത്തൂര്‍, മുഹമ്മദ് ബള്ളൂര്‍, യൂനുസ് തളങ്കര, സാദിഖ് മുളിയടുക്ക, ഗോപി കുതിരക്കല്‍, കെ പി മുഹമ്മദ് ഉപ്പള, എം ടി ആര്‍ ഹാജി ആദൂര്‍, അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, കുഞ്ഞിക്കോയ തങ്ങള്‍, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, മൊയ്തീന്‍ ബാവ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സലിം പടന്ന സ്വാഗതവും ഷാഫി കളനാട് നന്ദിയും പറഞ്ഞു.

Keywords:  Chembarika, Investigation, PDP, kasaragod, court order, CM Abdulla Maulavi Chembarika.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia