city-gold-ad-for-blogger

Land Allocation | ചീമേനി വില്ലേജിലെ 9 ഏക്കർ 46.5 സെൻ്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേർക്ക് പതിച്ചു നൽകും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

cheemeni village excess land to be allocated to 12 resident
Photo Credit / Facebook

● കൃത്യമായ ക്രയസർട്ടിഫിക്കറ്റുകൾ ലഭിക്കുന്നവർക്ക് ഭൂമി കൈമാറും.
● 1963 ഭൂപരിഷ്കരണ നിയമപ്രകാരം നടപടികൾ ആരംഭിക്കും.

തിരുവനന്തപുരം: (KasargodVartha) ചീമേനി വില്ലേജിലെ ഒമ്പത് ഏക്കർ 46.5 സെൻ്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേർക്ക് പതിച്ചു നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകി. കേരള ഭൂപരിഷ്കരണ നിയമം 1963-ലെ വ്യവസ്ഥകൾക്കു വിധേയമായാണ് കൈവശഭൂമി കൈമാറുക.

മിച്ചഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരോ, ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരിൽ നിന്നും ഭൂമി കൈമാറികിട്ടിയവരോ, വിലയ്ക്ക് വാങ്ങിയവരോ ആയവരും കൈവശഭൂമിയുടെ നികുതി മുൻപ് ഒടുക്കിയിരുന്നവരുമായ 3 പേരില്‍ നിന്നും തുടർന്നും ഭൂനികുതി സ്വീകരിക്കും.

മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമി കൈവശം വച്ചുവന്നിരുന്ന അഞ്ച് പേർക്ക് ലാൻഡ് ക്രയസർട്ടിഫിക്കറ്റ് നൽകും. ഭൂമി പതിച്ചു കിട്ടുന്നതിന് അർഹരായ നാല് പേര്‍ക്ക് കൈവശഭൂമി പതിച്ചു നൽകും.

#Cheemeni #KeralaNews #LandReforms #PinarayiVijayan #Kasargod #Governance

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia