city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീമേനി താപനിലയം: ജനഹിത പരിശോധന വേണമെന്ന് പരിസ്ഥിതി സമിതി

ചെറുവത്തൂര്‍: (www.kasargodvartha.com 01.10.2014) നിര്‍ദിഷ്ട ചീമേനി കല്‍ക്കരി താപനിലയം സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട്, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് എന്നിവ ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് കയ്യൂര്‍-ചീമേനി പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതി.

ചീമേനിയില്‍ 1400 മെഗാവാട്ട് വാതകാധിഷ്ടിത താപനിലയം സ്ഥാപിക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നു. അന്ന് ജനകീയ പ്രക്ഷോഭത്തെതുടര്‍ന്നാണ് പദ്ധതി തുടങ്ങാന്‍ വൈകിയത്. എന്നാല്‍ വാതകാധിഷ്ടിത താപനിലയത്തേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കല്‍ക്കരി താപനിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

2,000 ഏക്കര്‍ സ്ഥലമാണ് കല്‍ക്കരി താപനിലയത്തിനായി ചീമേനി ഏറ്റെടുക്കുന്നത്. അതിനാല്‍ സമീപ പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ കുടിയൊഴിഞ്ഞ് പോകേണ്ടി വരും. താപനിലയത്തിനായി പ്രതിദിനം ഒരു മില്യന്‍ ലിറ്ററോളം വെള്ളം വേണം. കാക്കടവ് കാര്യങ്കോട് പുഴയില്‍ നിന്നും വെള്ളം ഊറ്റിയാല്‍ കടുത്ത കുടിവെള്ളക്ഷാമമുണ്ടാകും. ഇപ്പോള്‍ ഏഴിമല നേവല്‍ അക്കാദമിയിലേക്ക് ദിവസംതോറും 25 ലിറ്റര്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്.

താപനിലയത്തില്‍ നിന്നും പുറന്തള്ളുന്ന വാതകങ്ങള്‍ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തെ മലിനമാക്കുമെന്നും അതിനാല്‍ ഒരു കാരണവശാലും താപനിലയം സ്ഥാപിക്കരുതെന്നും പരിസ്ഥിതി സമിതി ആവശ്യപ്പെടുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ പരിസ്ഥിതി ആഘാതമേല്‍പ്പിക്കുന്ന പദ്ധതികള്‍ സ്ഥാപിക്കില്ല എന്ന പ്രഖ്യാപനം പോലും കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്.


കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ സൗരോര്‍ജം പോലുള്ള സ്രോതസുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ഇവര്‍പറഞ്ഞു.  ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീമേനിയില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. അഡ്വ ഹരീഷ് വാസുദേവ് വിഷയാവതരണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം. അനില്‍ കുമാര്‍, കെ.ജി സനല്‍ഷാ, പി. ശ്രീനാഥ്, പി. തമ്പാന്‍, സുഭാഷ് ചീമേനി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചീമേനി താപനിലയം: ജനഹിത പരിശോധന വേണമെന്ന് പരിസ്ഥിതി സമിതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia