city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീമേനി തുറന്ന ജയിലിലെ ചപ്പാത്തിയും ബിരിയാണിയും വന്‍ ലാഭത്തില്‍

കാസര്‍കോട്: (www.kasargodvartha.com 24.05.2014) ചീമേനി തുറന്ന ജയിലിലെ തേജസ്വിനി ചപ്പാത്തി ബേക്കല്‍ ബിരിയാണി യൂണിറ്റുകള്‍ ലാഭം കൈവരിച്ചിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് എസ്. സന്തോഷ് പറഞ്ഞു. യൂണിറ്റില്‍ ജോലിചെയ്യുന്ന 25 അന്തേവാസികളുടെ വേതനം ചപ്പാത്തി-ബിരിയാണി യൂണിറ്റിലെ ലാഭവിഹിതത്തില്‍ നിന്നുമാണ് അടക്കുന്നത്. വില്‍പനയിലൂടെ കിട്ടിയ ഒമ്പത് ലക്ഷത്തോളം രൂപ ലാഭവിഹിതമായി ട്രഷറിയില്‍ അടച്ചിട്ടുണ്ട്. രണ്ടു വാഹനങ്ങളിലായി ദിവസവും പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ബിരിയാണിയും ചപ്പാത്തിയും കറിയും പൊതുജനങ്ങള്‍ക്ക് കമ്പോളവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്പന നടത്തുന്നുണ്ട്.
ചീമേനി തുറന്ന ജയിലിലെ ചപ്പാത്തിയും ബിരിയാണിയും വന്‍ ലാഭത്തില്‍

ഈ യൂണിറ്റുകള്‍ ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. അന്തേവാസികളും, അഞ്ചു ജീവനക്കാരും രാപകല്‍ കഠിനാധ്വാനം നടത്തിയാണ്  ഈ സംരംഭത്തെ വിജയപഥത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 18ന് ആഭ്യന്തര-ജയില്‍ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍  രാധാകൃഷ്ണനാണ് ചപ്പാത്തി നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.  മെയ് 6നാണ് ബിരിയാണി യൂണിറ്റ്  പ്രവര്‍ത്തനം തുടങ്ങിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Cheemeni, Food, Jail, Chapathi, Biriyani, Thejaswini, Bekal, Open Jail.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia