city-gold-ad-for-blogger

കാട് പിടിച്ച ചെടേക്കാല്‍ - മാന്യ റോഡില്‍ യുവാക്കളുടെ ശ്രമദാനം

ബദിയടുക്ക: (www.kasargodvartha.com 06.12.2016) കാട് പിടിച്ച് വാഹന യാത്രക്കാര്‍ക്ക്
 ദുരിതമായി മാറിയ ചെടേക്കാല്‍ - മാന്യ റോഡില്‍ യുവാക്കള്‍ ശ്രമദാനം നടത്തി. അവധി ദിവസമായതിനാല്‍ യുവാക്കള്‍ ഒത്തുചേര്‍ന്ന് റോഡരികില്‍ പടര്‍ന്ന് പന്തലിച്ച കാടുകളും മറ്റും വെട്ടിത്തെളിച്ച് വൃത്തിയാക്കുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രസ്തുത റോഡ് വര്‍ഷങ്ങളായി നവീകരിക്കാത്തതിനാല്‍ കാല്‍ നടയാത്രപോലും ബുദ്ധിമുട്ടിലായിരുന്നു. ദിനം പ്രതി ബദിയടുക്കയില്‍ നിന്നും ആലംപാടി, നായന്‍മാര്‍മൂല ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ഈ റോഡ് ഉപകാരപ്രദമായിരുന്നു.

ശ്രമദാനത്തിന് അബ്ദുര്‍ റഹ് മാന്‍ ഹാജി, ചന്ദ്രന്‍, ശിഹാബ്, എ എസ് ഷംസുദ്ദീന്‍, നൗഷാദ്, ഷംസു ചെടേക്കാല്‍, നവാസ് ചേരങ്കൈ, സഹീറുദ്ദീന്‍, മുന്‍സിര്‍ ചെടേക്കാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാട് പിടിച്ച ചെടേക്കാല്‍ - മാന്യ റോഡില്‍ യുവാക്കളുടെ ശ്രമദാനം

കാട് പിടിച്ച ചെടേക്കാല്‍ - മാന്യ റോഡില്‍ യുവാക്കളുടെ ശ്രമദാനം

Keywords: Kasaragod, Manya, Youth, Cleaning, Road, Badiyadukka, Chedekal, Abdhu Rahman Haji, Shihab, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia