ഓട്ടോ ഡ്രൈവര്‍മാരെ കബളിപ്പിച്ച് പണംതട്ടി മുങ്ങുന്ന വിരുതന്‍ പിടിയില്‍
Apr 16, 2015, 09:33 IST
കാസര്‍കോട്: (www.kasargodvartha.com 16/04/2015) ഓട്ടോ ഡ്രൈവര്‍മാരെ വാടയ്ക്ക് വിളിച്ചുകൊണ്ടുപോയി പണംതട്ടുന്ന വിരുതന്‍ പോലീസിന്റെ പിടിയിലായി. കാസര്‍കോട് നഗരത്തിലെ മൂന്ന് ഡ്രൈവര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പള്ളിക്കര സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് ഏതാണ്ട് ആറായിരത്തോളം രൂപയാണ് യുവാവ് തട്ടിയെടുത്തത്. മറ്റു നിരവധി ഓട്ടോ ഡ്രൈവര്‍മാരും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ദൂര സ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് ഓട്ടം വിളിച്ച് പോകുന്ന യുവാവ് ഡ്രൈവറോട് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന്റെ ബില്ല് അടക്കാന്‍ തുക കുറവാണെന്ന് പറഞ്ഞാണ് പണം വാങ്ങുന്നത്.
വീട്ടിലെത്തി പണം തിരികെ നല്‍കാമെന്നാണ് എല്ലാവരോടും പറയുന്നത്. പണം വാങ്ങി ആശുപത്രിയിലേക്ക് പോകുന്ന യുവാവ് വിദഗ്ധമായി മുങ്ങുകയാണ് ചെയ്യുന്നത്. പുറത്ത് ഏറെനേരം കാത്തിരിക്കുന്ന ഡ്രൈവര്‍മാര്‍ വൈകിയാണ് തട്ടിപ്പിന് ഇരയായതായി മനസിലാക്കുന്നത്. കഴിഞ്ഞ ദിവസം തട്ടിപ്പിന് ഇരയായ ഓട്ടോ ഡ്രൈവര്‍ അണങ്കൂരില്‍ വെച്ച് ഇയാളെ കാണുകയും പിടികൂടി ചോദ്യംചെയ്തപ്പോള്‍ വാങ്ങിയ പണം തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഓട്ടോ ഡ്രൈവര്‍ സംഭവം സ്റ്റാന്‍ഡിലെത്തി പറഞ്ഞപ്പോഴാണ് മറ്റു ചില ഡ്രൈവര്‍മാരും സമാന തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തിയത്.
ഇതോടെ ഓട്ടോ ഡ്രൈവര്‍മാര്‍ പരാതിയുമായി പോലീസില്‍ എത്തുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. മറ്റു സ്ഥലങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
Also Read:
മക്കളോട് യാത്രാമൊഴി; യുദ്ധമുഖത്തേയ്ക്ക് തിരിക്കുന്ന സൗദി പൈലറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
Keywords: Kasaragod, Kerala, Auto Driver, cash, Cheating, Police, Bekal, Complaint, Question, Accuse,
Advertisement: