ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും കോടികള്‍ തട്ടിയ കാസര്‍കോട് സ്വദേശിയെ പോലീസ് തിരയുന്നു
Apr 6, 2016, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2016) സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കാസര്‍കോട് സ്വദേശിയെ പോലീസ് തിരയുന്നു. തട്ടിപ്പ് നടത്തി മുങ്ങിയ സംഘത്തില്‍ പെട്ട കാസര്‍കോട് സ്വദേശി മുഹമ്മദ് ഹനീഫയെയും മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയായ ഗഫൂര്‍ മൗലവിയെയുമാണ് കോട്ടക്കല്‍ പോലീസ് തിരയുന്നത്. അതിനിടെ തട്ടിപ്പ് സംഘത്തിന്റെ സൂത്രധാരന്‍ കോട്ടക്കല്‍ ചൂനൂര്‍ പഞ്ചിളി അന്‍വര്‍ ഹുസൈന്‍ (30) പോലീസ് പിടിയിലായി.
ഒളിവിലായിരുന്ന ഇയാളെ കോഴിക്കോട് ഷാഡോ പോലീസാണ് പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഒരാളില്‍ നിന്ന് 58,000 രൂപ വീതമാണ് തട്ടിയത്. ഹജ്ജ്, ഉംറ ഗ്രൂപ്പിന്റെ സബ് ഏജന്റായി പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഇതിനായി വിവിധ ജില്ലകളില്‍ ഓഫീസും തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പണം വാങ്ങിയ തീര്‍ത്ഥാടകരോട് മംഗളൂരു ബജ്‌പെ വിമാനത്താവളത്തിലെത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇവിടെ എത്തിയവരോട് പിന്നീട് വിവിധ കാരണങ്ങള്‍ പറഞ്ഞ് കരിപ്പൂരിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ അവിടെയും ഉണ്ടായിരുന്നില്ല. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
സംഭവത്തിന് ശേഷം മൂന്നു പേരും മുങ്ങുകയായിരുന്നു. പ്രധാന പ്രതി പിടിയിലായെങ്കിലും കൂട്ടാളികളെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
Keywords : Hajj, Cheating, Accuse, Kasaragod, Investigation, Police, Malappuram, Muhammed Haneefa.