തറവാടിന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; പോലീസ് അന്വേഷണം തുടങ്ങി
Oct 20, 2017, 19:53 IST
ചെറുവത്തൂര്‍: (www.kasargodvartha.com 20.10.2017) തറവാടിന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കൊടക്കാട് ആനിക്കാടി കൊയിലേരിയന്‍ തറവാടിന്റെ പണമാണ് സെക്രട്ടറി തട്ടിയെടുത്തതായി പരാതിയുയര്‍ന്നത്. തറവാട്ടംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയിരുന്ന നറുക്കെടുപ്പിന്റെ പണമാണ് തട്ടിയെടുത്തത്.
തറവാട് സെക്രട്ടറിയും കാടങ്കോട് ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍ അധ്യാപകനുമായ കാലിക്കടവ് സ്വദേശി കെ പ്രശാന്തിനെതിരെയാണ് ക്ഷേത്രം ട്രഷറര്‍ കെ കെ രവീന്ദ്രന്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10നാണ് പ്രശാന്ത്കുമാര്‍ തിമിരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ തറവാടിന്റെ ട്രഷററാണെന്ന പേരില്‍ 9246 നമ്പര്‍ പ്രകാരം വ്യാജ അക്കൗണ്ടുണ്ടാക്കിയത്. അന്നു തന്നെ 87,050 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ അക്കൗണ്ടിലേക്ക് പണമൊന്നും നിക്ഷേപിച്ചിട്ടില്ല. നറുക്കെടുപ്പില്‍ 200 രൂപ വീതം 500 പേര്‍ പ്രതിമാസം നല്‍കിയിരുന്നു. ഇതുപ്രകാരം മാസംതോറും ഒരുലക്ഷത്തോളം രൂപ കൈവശം വരും. ഇവ തിരിമറി നടത്തിയെന്നാണ് പരാതി.
ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന 8,750 രൂപ ഇക്കഴിഞ്ഞ മെയ് 16ന് പിന്‍വലിക്കുകയും ചെയ്തു. തറവാട്ടിലെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.
ബാങ്കില്‍ രണ്ട് ഭാരവാഹികളുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും അതില്‍ പണം നിക്ഷേപിക്കാതെയാണ് സെക്രട്ടറിയായ പ്രശാന്ത് ട്രഷറര്‍ എന്ന വ്യാജേന തിമിരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയത്. ബാങ്കിന്റെ മറ്റു ഭാരവാഹികള്‍ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ തറവാടിന്റെ യാതൊരു രേഖകളും സമര്‍പ്പിക്കാതെയാണ് അക്കൗണ്ട് തുടങ്ങിയതെന്ന് മനസിലായതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Cheating, Police, Investigation, Cheating; police investigation started