വ്യാജ വിസയും ടിക്കറ്റും നല്‍കി തട്ടിപ്പ്: കാസര്‍കോട് സ്വദേശി അറസ്റ്റില്‍
Feb 25, 2015, 11:30 IST
കൊച്ചി: (www.kasargodvartha.com 25/02/2015) വ്യാജ വിസയും ടിക്കറ്റും നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷൈഷാദ് ബന്‍സന്‍ (28) ആണ് പിടിയിലായത്.
ഷൈഷാദ് കൊച്ചി സ്വദേശി ബിബിന്‍ രാജിനില്‍ നിന്നും ദുബൈയിലെ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് ടിക്കറ്റിന്റെ തുകയായി 18,000 രൂപ വാങ്ങിയിരുന്നു. വിസയുടെയും മറ്റു ചിലവുകളുടെയും പണം ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നായിരുന്നു ഷൈഷാദ് ബിബിനോട് പറഞ്ഞിരുന്നത്. യാത്രയ്ക്കായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിസയും ടിക്കറ്റും വ്യാജമാണെന്ന് ബിബിന്‍ തിരിച്ചറിയുന്നത്.
ബിബിന്‍ രാജിനെ യാത്രയാക്കാന്‍ മുഹമ്മദ് ഷൈഷാദ് ബന്‍സനും എത്തിയിരുന്നു. ഇതേതുടര്‍ന്ന് യുവാവിനെ അവിടെ വെച്ച് തന്നെ നെടുമ്പാശ്ശേരി സി.ഐ. മുരളിയുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
ഷൈഷാദ് കൊച്ചി സ്വദേശി ബിബിന്‍ രാജിനില്‍ നിന്നും ദുബൈയിലെ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് ടിക്കറ്റിന്റെ തുകയായി 18,000 രൂപ വാങ്ങിയിരുന്നു. വിസയുടെയും മറ്റു ചിലവുകളുടെയും പണം ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നായിരുന്നു ഷൈഷാദ് ബിബിനോട് പറഞ്ഞിരുന്നത്. യാത്രയ്ക്കായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിസയും ടിക്കറ്റും വ്യാജമാണെന്ന് ബിബിന്‍ തിരിച്ചറിയുന്നത്.

Keywords: Kochi, Kerala, Kasaragod, Fake Visa, Ticket, Cheating, Arrest.
Advertisement: