ഡീസല്‍ വിതരണത്തില്‍ കൃത്രിമം; പെട്രോള്‍ ബങ്ക് അടപ്പിച്ചു
May 30, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2017) ഡീസല്‍ വിതരണത്തില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയ പെട്രോള്‍ ബങ്ക് അടപ്പിച്ചു. മീഞ്ച മിയാപദവിലെ പെട്രോള്‍ ബങ്ക് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് മുദ്രവെച്ചത്. മെയ് 15ന് ഡീസലിന് ഓയില്‍ കമ്പനികള്‍ രണ്ടു രൂപ വിലകുറച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും നേരത്തേയുള്ള വിലക്കു തന്നെയാണ് മിയാപദവിലെ പെട്രോള്‍ പമ്പ് ഡീസല്‍ വിറ്റതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മാത്രമല്ല ഡീസല്‍ അളവുകുറച്ചാണ് നല്‍കിയിരുന്നത്. പെട്രോള്‍ പമ്പിലെ കൗണ്ടിംഗ് മെഷീനില്‍ ചിപ്പ് ഉപയോഗിച്ച് പള്‍സ് കൂട്ടിക്കാണിക്കുകയും അങ്ങനെ നല്‍കാത്ത ഡീസല്‍ നല്‍കിയതായി മീറ്ററില്‍ കാണിച്ച് അതിന് വില ഈടാക്കുകയുമായിരുന്നു ചെയ്തിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Petrol-pump, Cheating, Diesel, Miyapadavu, Complaint.