ഉപജില്ലാ കലോത്സവം; കോല്‍ക്കളി മത്സരത്തില്‍ ആള്‍മാറാട്ടം നടന്നതായി ആരോപണം
Nov 24, 2017, 18:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2017) അമ്പലത്തറയില്‍ സമാപിച്ച ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ആള്‍മാറാട്ടം നടന്നതായി ആരോപണം. കോല്‍ക്കളി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് ആള്‍മാറാട്ടം നടത്തിയെന്നാണ് ആരോപണം. സ്‌കൂളില്‍ പഠിക്കാത്ത കുട്ടികളെ ഉപയോഗിച്ചാണ് ഈ രണ്ട് സ്‌കൂളുകളും കോല്‍ക്കളിയില്‍ മത്സരിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ ആള്‍മാറാട്ടം നടത്തിയ മത്സരാര്‍ത്ഥികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചതായി ഹൊസ്ദുര്‍ഗ് എഇഒ ജയരാജന്‍ പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഡിഇഒക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം സബ് ജില്ലാ സ്‌കൂള്‍ കലോത്സവ വിധി നിര്‍ണ്ണയത്തില്‍ വ്യാപകമായ പരാതിയാണ് ഉയര്‍ന്നുവന്നത്. കഴിഞ്ഞ തവണ സംസ്ഥാനതലത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കിട്ടിയ ടീമിനെ എട്ട് മാര്‍ക്കിന്റെ വ്യത്യാസത്തില്‍ രണ്ടാംസ്ഥാനത്തേക്ക് തള്ളിയത് ബോധപൂര്‍വ്വമാണെന്ന് ആരോപണമുണ്ട്. അപ്പീല്‍ പോലും ലഭിക്കാതിരിക്കാനാണ് എട്ട് മാര്‍ക്കിന് പിന്നിലാക്കിയതെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, school, kalolsavam, Competition, Cheating in Kolkali competition