ദുബായില്‍ നിന്നും കോടികള്‍ തട്ടി കാസര്‍കോട് സ്വദേശികള്‍ മുങ്ങി
Jun 28, 2012, 13:58 IST
കാസര്‍കോട്: ദുബായില്‍ നിന്നും കോടികള്‍ തട്ടി കാസര്‍കോട് സ്വദേശികള്‍ മുങ്ങി. ബിസ്‌നസ് സംബന്ധമായ പണവുമായാണ് ഇവര്‍ ഗള്‍ഫ് കടന്നതെന്നാണ് സൂചന. ചൗക്കി സ്വദേശിയും മറ്റ് രണ്ട് കാസര്‍കോട്ടുകാരുമാണ് സംഘത്തിലുള്ളതെന്നാണ് വിവരം. നാലംഗസംഘത്തിലെ ഒരാള്‍ ദുബായില്‍ പിടിയിലായതായും അറിയുന്നു.
കാസര്‍കോട്ടുകാര്‍ നടത്തിവരുന്ന ബിസിനസ് സ്ഥാപനത്തില്‍ നിന്നാണ് അഞ്ച്‌കോടിയോളം രൂപ തട്ടിയത്. നാല് ദിവസം മുമ്പാണ് പണവുമായി സംഘം ദുബായില്‍ നിന്നും രക്ഷപ്പെട്ടത്. ദുബായില്‍ ഇത്തരത്തില്‍ തട്ടിപ്പ് അരങ്ങേറുന്നത് പതിവായിട്ടുണ്ട്. കാസര്‍കോട്ടുകാരെ സ്ഥാപനങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചുവരുന്നതിനിടയിലാണ് ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് കോടികളുമായി സംഘം മുങ്ങിയത്. ദുബൈ പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.

Keywords: Dubai, Crore, Kasargod, Chawki, Cheating