ദുബായില്‍ കോടികള്‍ തട്ടാനുള്ള ശ്രമത്തിനിടയില്‍ ചൗക്കി സ്വദേശികള്‍ പിടിയില്‍
Jun 29, 2012, 15:00 IST
കാസര്‍കോട്: ദുബായില്‍ നിന്നും കോടികള്‍ തട്ടാന്‍ ശ്രമിച്ച രണ്ട് ചൗക്കി സ്വദേശികള്‍ ദുബായില്‍ പിടിയിലായി. നാലുപേര്‍ രക്ഷപ്പെട്ടു. അഞ്ച്‌കോടി തട്ടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. പിടികൂടിയ ചൗക്കി സ്വദേശികളില്‍ നിന്നും 70,000 ദിര്‍ഹം കണ്ടെടുത്തു.
മലയാളികളുടെ ബിസിനസ് സ്ഥാപനത്തില്‍ നിന്നുമാണ് ഇവര്‍ കോടികള്‍ തട്ടാന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട നാലുപേര്‍ അഞ്ചുകോടിയുമായി കടന്നുകളഞ്ഞെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് പണം തട്ടാന്‍ കഴിഞ്ഞില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
ചൗക്കി സ്വദേശികള്‍ 70,000 ദിര്‍ഹവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഹ്യാട്ട് റീജ്യന്‍സിക്കു മുമ്പിലുള്ള പണമിടാപാട് സ്ഥാപനത്തില്‍ നിന്നുമാണ് കോടികള്‍ തട്ടാന്‍ ശ്രമിച്ചത്.

Keywords: Kasaragod, Chowki native, Cheating, Crore