പട്ടയം തിരുത്തി വ്യാജരേഖ; കോടതി സ്വമേധയാ കേസെടുത്തു
Jun 20, 2017, 09:33 IST
വെളളരിക്കുണ്ട്: (www.kasargodvartha.com 20.06.2017) പട്ടയം തിരുത്തി വ്യാജരേഖയുണ്ടാക്കി മിച്ചഭൂമി വില്‍പ്പന നടത്തിയതിന് കോടതി സ്വമേധയാ കേസെടുത്തു. നര്‍ക്കിലക്കാട് ഏച്ചിപ്പൊയില്‍ സ്വദേശികളായ കുമ്പനാട കമല, പുതുപ്പറമ്പില്‍ രാജന്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാം ക്ലാസ് കോടതി(രണ്ട്) വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
വെളളരിക്കുണ്ട് കാപ്പില്‍ ഹൗസിലെ കെ ജെ അഗസ്റ്റിന്റെ പരാതിയിലാണ് കേസ്. വെസ്റ്റ് ഏളേരി വില്ലേജില്‍ ആര്‍ എസ് 587/2 എഫില്‍ 25 സെന്റ് സ്ഥലം പരാതിക്കാരന്‍ വാങ്ങിയിരുന്നു. സ്വത്ത് രജിസ്റ്റര്‍ ചെയ്തു കൈവശം വാങ്ങി വില്ലേജ് ഓഫീസില്‍ നികുതിയടക്കാന്‍ ചെന്നപ്പോള്‍ പ്രസ്തുത സര്‍വ്വെ നമ്പറില്‍ സ്ഥലമില്ലെന്ന് മനസിലായത്. തന്നെ മനപ്പൂര്‍വ്വം പട്ടയത്തില്‍ സര്‍വ്വെനമ്പര്‍ തിരുത്തി കബളിപ്പിച്ചുവെന്നാണ് പരാതി.
ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്ന് അഗസ്റ്റിന്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. എന്നിട്ടും നടപടിയെടുക്കാത്തതിനാലാണ് അഗസ്റ്റില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തി കോടതി പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കുകയായിരുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണ് പോലീസ് അധികാരികള്‍ക്ക് നല്‍കിയ പരാതി എടുക്കാതെ പോയതെന്ന് അഗസ്റ്റിന്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Case, Kasaragod, Kerala, Police, Vellarikundu, court, Cheating; court case registered