നിരവധി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് ലീസിന് മറിച്ചുകൊടുത്ത് പണം തട്ടിയ യുവാവിനെതിരെ പോലീസ് അന്വേഷണം
May 31, 2018, 11:23 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2018) നിരവധി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് ലീസിന് മറിച്ചുകൊടുത്ത് പണം തട്ടിയ യുവാവിനെതിരെ പോലീസ് അന്വേഷണം. ചേരങ്കൈയിലെ യുവാവിനെതിരെയാണ് പത്തോളം പരാതികള്‍ പോലീസില്‍ ലഭിച്ചിരിക്കുന്നത്. പലരില്‍ നിന്നായി യുവാവ് വാടകയ്ക്കും അല്ലാതെയും എടുത്ത കാറുകള്‍ വന്‍ തുകയ്ക്ക് ലീസിന് കൊടുക്കുകയാണ് ചെയ്തത്.
ഇത്തരത്തില്‍ കൊടുക്കുന്ന കാറുകള്‍ മറ്റൊരാളില്‍ കാണുമ്പോള്‍ ഉടമകള്‍ തിരിച്ചുചോദിക്കും. ലീസിന് നല്‍കിയ പണം തിരിച്ചു നല്‍കിയാല്‍ കാര്‍ തരാമെന്ന് പറയുമ്പോഴാണ് യുവാവ് കാര്‍ മറ്റൊരാള്‍ക്ക് ലീസിന് നല്‍കിയതായി അറിയുന്നത്. ഇത്തരത്തില്‍ നിരവധി പേരുടെ കാര്‍ വാങ്ങിച്ച് തട്ടിപ്പ് നടത്തിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അന്വേഷണം ആരംഭിച്ചതോടെ യുവാവ് മുങ്ങിയിരിക്കുകയാണ്. യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Police, Youth, Investigation, Cheating, Cheating Complaint against Youth; police investigation started
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Police, Youth, Investigation, Cheating, Cheating Complaint against Youth; police investigation started
< !- START disable copy paste -->