ഗള്‍ഫില്‍ കച്ചവടാവശ്യത്തിന് ഏല്‍പിച്ച പണവുമായി മുങ്ങിയതായി പരാതി; പി ഡി പി നേതാവ് പ്രതിക്കൂട്ടില്‍
Dec 20, 2018, 21:18 IST
അജാനൂര്‍: (www.kasargodvartha.com 20.12.2018) ഗള്‍ഫില്‍ കച്ചവട ആവശ്യത്തിന് ഏല്‍പ്പിച്ച നാലുലക്ഷം രൂപയുമായി മുങ്ങിയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുട്ടുന്തല മുജിത്തബയിലെ അബ്ദുര്‍ റഹ് മാന്റെ മകനും ഗള്‍ഫ് വ്യാപാരിയുമായ ഇസ്ഹാഖാണ് അജാനൂര്‍ മുട്ടുന്തലയിലെ ഉബൈദിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിഡിപി ജില്ലാ ഭാരവാഹിയാണ് ഉബൈദ് മുട്ടുന്തല.
ഇക്കഴിഞ്ഞ 13നാണ് ഇസ്ഹാഖില്‍ നിന്ന് നാലുലക്ഷം രൂപ ഉബൈദ് കൈപറ്റിയത്. ഇസ്ഹാഖിന്റെ ദുബൈയിലുള്ള കച്ചവട പങ്കാളിയെ ഏല്‍പിക്കാമെന്ന് വിശ്വസിപ്പിച്ച് ഉബൈദ് പണം കൈപറ്റുകയായിരുന്നു. 15ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും ദുബൈയിലേക്ക് പോകുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്-ദുബൈ എയര്‍ടിക്കറ്റ് കാണിച്ചാണ് ഉബൈദ് ഇസ്ഹാഖിനെ കബളിപ്പിച്ചത്. 13ന് പണം കൈപ്പറ്റിയ ഉബൈദ് ദുബായിലേക്ക് പോകാതെ മുങ്ങി.
വിമാന ടിക്കറ്റ് റദ്ദാക്കുകയും ചെയ്തു. ഉബൈദിനെ അന്വേഷിച്ച് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോഴേക്കും മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത് ഉബൈദ് മുങ്ങിയതായും ഇസ്ഹാഖ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉബൈദിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheating complaint against PDP leader, Ajanur, Kasaragod, Cheating, News, Complaint, Leader.