സ്ത്രീകളെ കബളിപ്പിച്ച് പണവുമായി മുങ്ങുന്ന കുമ്പള സ്വദേശിക്കെതിരെ പരാതിയുമായി ബംഗളൂരുവിലെ യുവതി കാസര്‍കോട് എസ് പി ഓഫീസില്‍
Oct 8, 2016, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 08/10/2016) വിവാഹവാഗ്ദാനം ചെയ്തും കുടുംബത്തിന്റെ കദന കഥ പറഞ്ഞ് കബളിപ്പിച്ചും നിരവധി സ്ത്രീകളില്‍ നിന്നും പണവുമായി മുങ്ങുന്ന കുമ്പള സ്വദേശിക്കെതിരെ പരാതിയുമായി ബംഗളൂരുവിലെ യുവതി കാസര്‍കോട് എസ് പി ഓഫീസിലെത്തി. ബംഗളൂരു ഹുളിമാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട മഷൂദിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവായ രേഷ്മ (30)യാണ് പരാതിയുമായി ജില്ലാ പോലീസ് ചീഫിനെ സമീപിച്ചത്.
കുമ്പള മാട്ടുംകുഴിയിലെ അബ്ദുര്‍ റഹീമിനെ (35) തിരെയാണ് യുവതി പരാതി നല്‍കിയത്. ഒരു വര്‍ഷമായി ബംഗളൂരുവില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന റഹീം ഒരു വര്‍ഷമായി ഇവരുടെ അല്‍ വീട്ടില്‍ താമസിച്ചിരുന്നു. ഇവരുമായി സൗഹൃദം നടിച്ച് നാലു മാസം മുമ്പ് തന്റെ മാതാവിന് ഹൃദയശസ്ത്രക്രിയക്കു വേണ്ടി രണ്ടു ലക്ഷം രൂപ ഉടന്‍ ആവശ്യമുണ്ടെന്നും ഗള്‍ഫിലുള്ള ഭാര്യ പണമയച്ചു തന്നാല്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞ് രണ്ട് ലക്ഷം രൂപ രേഷ്മയില്‍ നിന്നും വാങ്ങുകയായിരുന്നു.
രേഷ്മ വീടുനിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങാനായി വെച്ച പണമാണ് നല്‍കിയത്. ഒരു മാസം കഴിഞ്ഞപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്നാണ് ഇരുവരുടെ പരാതി. യുവാവിനെ തേടി കുമ്പളയിലെത്തിയപ്പോള്‍ ഇത്തരത്തില്‍ നിരവധി യുവതികള്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായതായും രേഷ്മ പറയുന്നു. റഹീം നാലോളം വിവാഹം കഴിച്ചതായും ബന്തിയോട് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത് നാലു ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും രേഷ്മ പറഞ്ഞു.
റഹീമിന്റെ തട്ടിപ്പിനിരയായ ബന്തിയോട് സ്വദേശിനിയായ യുവതിയും രേഷ്മയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. ബന്തിയോട് സ്വദേശിനി നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞ് യുവതിയെയും അമ്മാവനെയും വിളിച്ചുവരുത്തി ഇവരെ ആക്രമിച്ചതിന് മറ്റൊരു കേസും റഹീമിനെതിരെ നിലവിലുണ്ട്. ഇതുകൂടാതെ ഉപ്പള നയാബസാര്‍ സ്വദേശിനിയായ യുവതിയെയും നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇന്തോനേഷ്യ സ്വദേശിനിയായ യുവതിയെയും വിവാഹം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും ഇവര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ച് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണെന്നും രേഷ്മയും ബന്തിയോട്ടെ യുവതിയും പറഞ്ഞു. സ്ത്രീകള്‍ മാത്രമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് വിവാഹ തട്ടിപ്പുമായും മറ്റും സമീപിക്കുന്നതെന്നും രേഷ്മയും ബന്തിയോട്ടെ യുവതിയും പറയുന്നു.

Keywords: Kasaragod, Kerala, Kumbala-native, case, complaint, Police, Investigation, Youth, Reshma, Cheating: complaint against Kumbala native.