ചൈനയില്‍ മെഡിക്കല്‍ സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞ് 2.35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി വിദ്യാര്‍ത്ഥിനിയുടെ പരാതി; യുവതികളുള്‍പെടെ 3 പേര്‍ക്കെതിരെ കേസ്
Jan 26, 2017, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 26/01/2017) ചൈനയിലെ ജിയാംഗ്‌സു യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞ് 2.35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായുള്ള വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ യുവതികളുള്‍പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കുഡ്‌ലു ആര്‍.ഡി നഗറിലെ ആനന്ദ് രാജിന്റെ മകള്‍ ടി.എസ് ഷംലയുടെ പരാതിയിലാണ് ചാവക്കാട് പഞ്ചായത്ത് പാദൂര്‍ വെങ്കിടഗുവിലെ അബ്ദുല്‍ ലത്വീഫ്, തൃശൂര്‍ തിരുവില്ലാമലയിലെ പാറക്കല്‍ ജ്വല്ലറിയില്‍ സജ്‌ന, അഷ്‌ക്കര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ദിവസങ്ങള്‍ക്കു മുമ്പ് ലിസി എന്ന ഡോക്ടറെ പരിചയപ്പെട്ടതായും എം.ബി.ബി.എസിന് ചൈനയിലെ ബീജിംഗില്‍ സീറ്റ് ശരിയാക്കാമെന്ന് അറിയിച്ചിരുന്നതായും ഷംലയുടെ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലത്വീഫ് ഉള്‍പെടെയുള്ള പ്രതികള്‍ നിര്‍ദേശിച്ച പ്രകാരം 2016 ജൂണ്‍ 29ന് 20,000 രൂപ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. പിന്നീട് 2016 ജൂലൈ 13ന് 65,000 രൂപയും 2016 ഓഗസ്റ്റ് 18 ന് 1.50 ലക്ഷം രൂപയും നിക്ഷേപിക്കുകയായിരുന്നു.
ദേശീയ എന്‍ട്രന്‍സ് കമ്മീഷന്റെ നീറ്റിന്റെ ലിസ്റ്റിലുള്‍പെട്ട തനിക്ക് കര്‍ണാടകയില്‍ മെഡിക്കല്‍ സീറ്റ് ശരിയാകാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി തന്നെ ഷംല പ്രതികളെ അറിയിച്ചിരുന്നു. സീറ്റ് ശരിയായാല്‍ നല്‍കിയ പണം തിരിച്ചുനല്‍കാമെന്നാണ് പ്രതികള്‍ അറിയിച്ചത്. ഇതിനിടയില്‍ ഷംലയ്ക്ക് മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് സീറ്റ് ശരിയാവുകയും ചൈനയിലെ യൂണിവേഴ്‌സിറ്റിയില്‍ സീറ്റിനു വേണ്ടി നല്‍കിയ പണം മടക്കി നല്‍കാനാവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ പണം നല്‍കാന്‍ തയ്യാറാകാതെ വഞ്ചിച്ചുവെന്നാണ് ഷംല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Youth, case, Student, complaint, Cheating, Police, Investigation, MBBS, Cheating; case registered against 3.