city-gold-ad-for-blogger

തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 21.05.2018) തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. കുമ്പള സത്താങ്കോട് ഹൗസിലെ അബൂബക്കര്‍ മുസ്ത്തക്ക്(19) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച റിട്‌സ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുമ്പള സി ഐ യും അഡീഷണല്‍ എസ് ഐ ശിവദാസനും അടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് പോലീസിന് അഭിമാനമാണ്.

കേസില്‍ രണ്ടു പേരെ പോലീസ് കഴിഞ്ഞദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു. കുമ്പള അടുക്കയിലെ മുനവ്വര്‍ എന്ന മുന്ന (20), അടുക്ക ബൈദലയിലെ ഷാഹിദ് എന്ന താഹിര്‍ (31) എന്നിവരെയാണ് കുമ്പള സി.ഐ പ്രേംസദന്‍, എസ് ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

      തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

കര്‍ണാടക സ്വദേശിയും കടമ്പാറില്‍ ഒറ്റയ്ക്ക് വാടകവീട്ടില്‍ താമസക്കാരനുമായ ലെസ്റ്റര്‍ ഡിസൂസ (33)യെയാണ് ശനിയാഴ്ച രാവിലെ 6.30 മണിയോടെ ശാന്തിഗുഡി എന്ന സ്ഥലത്ത് വെച്ച് ഓട്ടോതടഞ്ഞു നിര്‍ത്തി കാറിലും ബൈക്കിലുമായെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കര്‍ണാകയില്‍ 61 സെന്റ് സ്ഥലമുള്ള ഡിസൂസ ഇതില്‍ നിന്നും 24 സെന്റ് വില്‍പന നടത്തിയിരുന്നു. ഈ വകയില്‍ നാല് ലക്ഷം രൂപയും ലഭിച്ചിരുന്നു. ഇതു മനസിലാക്കിയാണ് കഞ്ചാവ് ക്വട്ടേഷന്‍ മാഫിയ സംഘത്തില്‍പെട്ടവര്‍ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി തയ്യാറാക്കി പണം കൈക്കലാക്കാന്‍ ശ്രമിച്ചത്.

നേരത്തെ ഡിസൂസയെ താമസിക്കുന്ന വാടകക്വാര്‍ട്ടേഴ്‌സിലെത്തി പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും ഡിസൂസ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് രാവിലെ 6.30 മണിയോടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ കെഎല്‍ 14 പി 1160 നമ്പര്‍ റിറ്റ്‌സ് കാറിലും കെഎല്‍ 14 കെ 8712 നമ്പര്‍ ബൈക്കിലുമായെത്തിയ സംഘം ഡിസൂസയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ ഡിസൂസ മൊബൈലില്‍ പോലീസ് കൗണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അപായസൂചന നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് എ ശ്രീനാവസന്റെ നിര്‍ദേശ പ്രകാരം പോലീസ് അന്വേഷണം ആരംഭിക്കുകയും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ സംഘം ഡിസൂസയെ 12.30 മണിയോടെ ബന്തിയോട് റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.

പോലീസ് ഡിസൂസയെ കണ്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കേസെടുത്ത് പ്രതികള്‍ക്കു വേണ്ടി അന്വേഷണം നടത്തുകയും രണ്ടു പേരെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

Related News:


Keywords: Cheating case; One more arrested, kasaragod, Kerala, news, Kumbala, Kidnap, case, accused, Arrest. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia