സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഡി വൈ എഫ് ഐ നേതാവില്‍ നിന്നും 30,000 തട്ടി; പോലീസ് കേസെടുത്തു
Aug 13, 2017, 17:27 IST
കാസര്‍കോട്: (www.kasargodvartha.com 13.08.2017) സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ നേതാവില്‍ നിന്ന് 30,000 രൂപ തട്ടിയെടുത്തു. ഡി.വൈ.എഫ്.ഐ കളനാട് വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബാദുഷയാണ് തട്ടിപ്പിനിരയായത്. ബാദുഷയുടെ പരാതിയില്‍ കൊല്ലം സ്വദേശി ഷാജിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
സിനിമാ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവാണെന്ന് പരിചയപ്പെടുത്തിയാണ് ഷാജി ബാദുഷയെ സമീപിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കമെന്നുപറഞ്ഞ്് ഷാജി ഇബ്രാഹിം ബാദുഷയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഷാജിയെ വിശ്വാസത്തിലെടുത്ത ബാദുഷ മാര്‍ച്ച് മാസത്തില്‍ രണ്ട് തവണയായി 15,000 രൂപ ബാങ്കു വഴി അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് ഷാജിയെക്കുറിച്ച് ഒരുവിവരവും ലഭിച്ചില്ല. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബാദുഷക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഷാജിയെ കണ്ടെത്തുന്നതിനായി പോലീസ് കൊല്ലത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഷാജി ഈ രീതിയില്‍ മറ്റു ഭാഗങ്ങളിലും തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYFI, Leader, case, complaint, Cheating; case against Kollam native