ബാങ്ക് വായ്പയെടുത്ത ഇടപാടുകാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി റിമാന്‍ഡില്‍
Jul 17, 2017, 21:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2017) ബാങ്ക് വായ്പയെടുത്ത ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ തോട്ടട സ്വദേശിയും സൗത്ത് ചിത്താരിയില്‍ വളപ്പോത്ത് ആയുര്‍വ്വേദ വൈദ്യശാല ഉടമയുമായ ജബ്ബാറി (61)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
കാഞ്ഞങ്ങാട് ഭൂപണയ ബാങ്കില്‍ നിന്നും വീടും പറമ്പും പണയപ്പെടുത്തി പത്തു ലക്ഷം രൂപ വായ്പയെടുത്ത അമ്പലത്തറ പാറപ്പള്ളിയിലെ കെ അബ്ദുല്ലയില്‍ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ജബ്ബാറിനെ പോലീസ് അറസ്റ്റു ചെയ്തത്. അബ്ദുല്ലക്ക് പുറമെ മറ്റു നിരവധി ആളുകളില്‍ നിന്നും ജബ്ബാര്‍ ഇത്തരത്തില്‍ പണം തട്ടിപ്പു നടത്തിയതായി പരാതിയുണ്ട്.
ബാങ്കില്‍ നിന്നും എടുക്കുന്ന വായ്പയുടെ പകുതി സബ്സിഡിയായി വാങ്ങിച്ചുതരാമെന്ന് പറഞ്ഞാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയത്.
ലോണെടുക്കുമ്പോള്‍ സബ്സിഡി കാര്യം ബാങ്കില്‍ പറയരുതെന്നും അങ്ങനെ പറഞ്ഞാല്‍ ലോണ്‍ നല്‍കില്ലെന്നും ഇയാള്‍ ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഏതാണ്ട് അരക്കോടിയിലേറെ രൂപ ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. വ്യക്തമായ ഈടുമായി വായ്പക്ക് അപേക്ഷിക്കുന്നതിനാല്‍ അപേക്ഷകര്‍ക്കെല്ലാം ബാങ്ക് വായ്പ നല്‍കുകയും ചെയ്തു.
എന്നാല്‍ വായ്പ കാലാവധി പൂര്‍ത്തിയായപ്പോള്‍ എടുത്ത തുകയും പലിശയും സഹിതം തിരിച്ചടക്കണമെന്ന് നോട്ടീസ് വന്നതോടെ ഇടപാടുകാര്‍ ജബ്ബാറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ മുങ്ങിയതായി മനസ്സിലായത്. തുടര്‍ന്നാണ് അബ്ദുല്ല പോലീസില്‍ പരാതി നല്‍കിയത്.
Related News:
ബാങ്ക് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Accuse, Police, Remand, Cheating-case-accused remanded