വ്യാജനിയമന ഉത്തരവ് തയ്യാറാക്കി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍; തട്ടിപ്പുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമെന്ന് സൂചന
Aug 14, 2017, 13:11 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 14.08.2017) വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിക്കൊടുത്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം കൂട്ടപ്പുന്നയിലെ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് രാജേഷ് തട്ടിയത്. വെറും എട്ടാംതരം വിദ്യാഭ്യാസം മാത്രമാണ് രാജേഷിനുള്ളത്. ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് ഇയാള്‍ ഒറ്റയ്ക്കല്ലെന്നാണ് പോലീസ് പറയുന്നത്.
കൂടുതല്‍ പേര്‍ക്ക് തട്ടിപ്പുമായി ബന്ധമുള്ളതായാണ് വിവരം. ഉള്‍നാടന്‍ ഗ്രാമത്തിലെ പാവപ്പെട്ട വീടുകളിലെ ഉദ്യോഗാര്‍ത്ഥികളെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. വിദ്യാഭ്യാസം കുറഞ്ഞ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി അവരോട് ജോലി ശരിപ്പെടുത്തിത്തരാമെന്ന് പറയും.
പി.എസ്.സി. ഓഫീസുമായും ആശുപത്രി അധികാരികളുമായൊക്കെ നല്ല ബന്ധമാണെന്നും ഇയാള്‍ ഉദ്യോഗാര്‍ഥികളെ പറഞ്ഞുവിശ്വസിപ്പിക്കും. അരലക്ഷവും അതിനുമുകളിലും കോഴ നല്‍കണം.
ഈ പണം അവര്‍ക്കുള്ളതാണെന്നും ഇത്തരത്തിലുള്ള നിയമനത്തെക്കുറിച്ച് പുറത്താരോടും പറയരുതെന്നുമുള്ള മുന്നറിയിപ്പോടെയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നെത്തുന്ന അതേരീതിയിലുള്ള കവറിലാണ് നിയമന ഉത്തരവും അഭിമുഖത്തിനുള്ള കത്തുമെല്ലാം അയക്കുന്നത്. ജില്ലാ ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒ.പി. ടിക്കറ്റ് റൈറ്ററായി നിരവധിപേരെ നിയമിക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. അഭിമുഖത്തിനുള്ള കത്തയച്ചശേഷം അതിന് ഹാജരാകേണ്ടെന്നുപറയും. ഇതുപറയുമ്പോള്‍ കൂടുതല്‍ വിശ്വസിപ്പിക്കാന്‍ വേറെ നമ്പറുകള്‍ തരപ്പെടുത്തി വിളിക്കും. ഇത് ജില്ലാ ആരോഗ്യവകുപ്പ് മേധാവിയുടെ ഓഫീസില്‍ നിന്നാണെന്നു പറയുകയും ഇന്റര്‍വ്യൂ കത്ത് കിട്ടിയില്ലേയെന്നു ചോദിക്കുകയും ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Accuse, Arrest, Police, Case,