കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് പണംതട്ടുന്ന വിരുതന്‍ അറസ്റ്റില്‍; ആളുകളെ ആകര്‍ഷിക്കുന്നത് പത്രപരസ്യത്തിലൂടെ, പണം തട്ടുന്നത് അതിവിദഗ്ദ്ധമായി
Feb 20, 2018, 11:08 IST
മുന്നാട്: (www.kasargodvartha.com 20.02.2018) കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് പണംതട്ടുന്ന വിരുതനെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം മടവൂരിലെ ബി.ടി. സാമിനെ (45) യാണ് ബേഡകം പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പേരെയാണ് സാമിന്‍ തട്ടിപ്പിനിരയാക്കിയത്. ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എട്ടോളം പരാതികള്‍ സാമിനെതിരെ ലഭിച്ചതായി പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അതിവിദഗ്ദ്ധമായാണ് സാമിന്‍ പണം തട്ടുന്നത്. പത്രപരസ്യത്തിലൂടെയാണ് സാമിന്‍ ആവശ്യക്കാരെ കെണിയില്‍പെടുത്തുന്നത്. പത്രപരസ്യത്തിനൊപ്പം മൊബൈല്‍ നമ്പറും നല്‍കും. ഇത്തരത്തില്‍ ഫോണില്‍ ബന്ധപ്പെടുന്നവരോട് ആദ്യം കര്‍ശനമായി എല്ലാ രേഖകളും ഉണ്ടെങ്കിലേ വായ്പ ശരിയാകൂ എന്ന് പറയും. വായ്പ അത്യാവശ്യമാണെന്നും സ്ഥലത്തിന്റെയും മറ്റും രേഖകള്‍ ഇപ്പോള്‍ത്തന്നെ പണയത്തിലാണെന്നും പറയുന്നവരോട്, എന്നാല്‍ ശരി പകര്‍പ്പ് മതി എന്ന് പറയും. കുറേക്കഴിഞ്ഞ് ഇയാള്‍ തിരികെ വിളിച്ച് തൊട്ടടുത്ത് അക്കൗണ്ടുള്ള ബാങ്കില്‍ പോകണമെന്നും അവിടത്തെ ശാഖാ മാനേജരെ കാണണമെന്നും നിര്‍ദേശിക്കും. മാനേജരുടെ മുമ്പില്‍വെച്ച് തന്നെ വിളിക്കണമെന്നും പറയും. ഇതനുസരിച്ച് വിളിക്കുമ്പോള്‍ മാനേജര്‍ക്ക് ഫോണ്‍ കൊടുക്കാന്‍ നിര്‍ദേശിക്കും. താന്‍ കുറച്ച് പണം അക്കൗണ്ടിലിട്ടാല്‍ അത് ഇടപാടുകാരന് നല്‍കാമോ എന്നായിരിക്കും മറുതലയ്ക്കല്‍ നിന്ന് ഇയാള്‍ മാനേജരോട് ചോദിക്കുക. മാനേജര്‍ സമ്മതിക്കും.
ഇതോടെ ഫോണ്‍ ആവശ്യക്കാരനെ ഏല്‍പിക്കുമ്പോള്‍ മാനേജര്‍ എല്ലാം സമ്മതിച്ചിട്ടുണ്ടെന്നും നികുതിയിനത്തില്‍ അല്‍പ്പം തുക തന്റെ അക്കൗണ്ടിലേക്ക് ഇടണമെന്നും അതുകഴിഞ്ഞാല്‍ താങ്കളുടെ അക്കൗണ്ടില്‍ വായ്പത്തുക ഉടന്‍ വരുമെന്നും സാമിന്‍ അറിയിക്കും. ഇതനുസരിച്ച് പത്തുലക്ഷം രൂപ ആവശ്യമുള്ളവരോട് 29,000 രൂപയാണ് അടയ്ക്കാന്‍ പറയുന്നത്. പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതല്ലാതെ വായ്പാ തുക മാസങ്ങളായും എത്താതായതോടെയാണ് തട്ടിപ്പിനിരയായതായി വ്യക്തമാവുന്നത്.
ഇത്തരത്തില്‍ തട്ടിപ്പിനിരയായ കുറ്റിക്കോല്‍ സ്വദേശി ടി. രാജന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ബേഡകം എസ്.ഐ. ടി. ദാമോദരന്‍, എ.എസ്.ഐ. സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍ അജയന്‍, സൈബര്‍ സെല്ലിലെ അജേഷ്, വിജേഷ്, ഹരിപ്രസാദ്, സവാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം, കൊല്ലം തുടങ്ങി പല ജില്ലകളിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Investigation, Cheating case accused arrested
< !- START disable copy paste -->