ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ആസ്‌ത്രേലിയന്‍ വിസ തട്ടിപ്പ്; ഷിബിന്‍ വീട്ടമ്മയെ അക്രമിച്ച് സ്വര്‍ണം തട്ടിയ കേസിലും പ്രതി
Jul 16, 2015, 14:20 IST
കാസര്‍കോട്: (www.kasargodvartha.com 16/07/2015) ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ആസ്‌ത്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള വിസയ്ക്കായി വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ അറസ്റ്റിലായ ഇരിയണ്ണി കാട്ടിപ്പള്ളത്തെ ഷിബിന്‍ (28) തൃശൂര്‍ പഴയന്നൂരിലെ വീട്ടമ്മയെ അക്രമിച്ച് സ്വര്‍ണമാല തട്ടിയ കേസിലും പ്രതിയാണെന്ന് തെളിഞ്ഞു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പ്രതിയെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ലോഡ്ജില്‍ വെച്ച് കാസര്‍കോട് പോലീസ് ചീഫ് എ. ശ്രീനിവാസന്റെ കീഴിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി ഷിബിന്‍ പലരില്‍ നിന്നും 15,000 രൂപ വരെയാണ് വാങ്ങാറുള്ളത്.
എറണാകുളം, ചങ്ങനാശ്ശേരി, കോതമംഗലം, കോട്ടയം സ്വദേശികളും ഇയാളുടെ തട്ടിപ്പിനിരയായതായി പോലീസ് വെളിപ്പെടുത്തി. എറണാകുളം ഏലൂര്‍ ഉദ്യോഗ് നഗറിലെ ആന്റണി മൈക്കിള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. വിസ്‌കോ ജോബ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയുടെ മാനേജര്‍ ചമഞ്ഞാണ് ഷിബിന്‍ വിസാ തട്ടിപ്പുനടത്തി വന്നത്. ആസ്‌ത്രേലിയയില്‍ 1,30,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം നല്‍കി വിസക്കായി 80,000 രൂപയാണ് മൈക്കിളിനോട് ആവശ്യപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, arrest, Police, Cheating, Visa, Police, Job, Australia, Cheating case accuse remanded.
Advertisement:
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പ്രതിയെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ലോഡ്ജില്‍ വെച്ച് കാസര്‍കോട് പോലീസ് ചീഫ് എ. ശ്രീനിവാസന്റെ കീഴിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി ഷിബിന്‍ പലരില്‍ നിന്നും 15,000 രൂപ വരെയാണ് വാങ്ങാറുള്ളത്.
എറണാകുളം, ചങ്ങനാശ്ശേരി, കോതമംഗലം, കോട്ടയം സ്വദേശികളും ഇയാളുടെ തട്ടിപ്പിനിരയായതായി പോലീസ് വെളിപ്പെടുത്തി. എറണാകുളം ഏലൂര്‍ ഉദ്യോഗ് നഗറിലെ ആന്റണി മൈക്കിള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. വിസ്‌കോ ജോബ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയുടെ മാനേജര്‍ ചമഞ്ഞാണ് ഷിബിന്‍ വിസാ തട്ടിപ്പുനടത്തി വന്നത്. ആസ്‌ത്രേലിയയില്‍ 1,30,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം നല്‍കി വിസക്കായി 80,000 രൂപയാണ് മൈക്കിളിനോട് ആവശ്യപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Related News:
ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ആസ്‌ത്രേലിയന്‍ വിസ കച്ചവടവും വ്യാജ റിക്രൂട്ട്മെന്റും; ഒരാള്‍ അറസ്റ്റില്‍