city-gold-ad-for-blogger

ഭൂമി വില്‍പനയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 26.11.2014) ഭൂമി വില്‍ക്കാനുണ്ടന്ന് ധരിപ്പിച്ച് മറ്റൊരാളുടെ ഭൂമി കാട്ടിക്കൊടുത്ത് 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളിയിലെ ടോം ജോസ് ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കുമ്പഡാജെയിലെ എം.ഡി. ആന്റണി, ബദിയടുക്ക ബൈക്കുഞ്ചയിലെ സോമനാഥന്‍ എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.

മറ്റൊരാളുടെ 293 ഏക്കര്‍ ഭൂമി ഉടമയറിയാതെ കാട്ടിക്കൊടുത്തായിരുന്നു പണം തട്ടിയത്. 2012 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിക്കടുത്ത മേരിയയില്‍ കൊണ്ടുപോയി സ്ഥലം കാട്ടിയ ശേഷം രേഖകള്‍ സ്വിറ്റ്‌സര്‍ലാന്റിലെ ഉടമയുടെ കൈയിലാണെന്ന് പറഞ്ഞ് അമ്പത് ലക്ഷം അഡ്വാന്‍സ് വാങ്ങിയെന്നാണ് ടോം ജോസിന്റെ പരാതി.

പിന്നീട് ഇയാള്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമി മറ്റൊരാളുടേതാണെന്നും താന്‍ കബളിക്കപ്പെട്ടുവെന്നും മനസിലായതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia